Follow KVARTHA on Google news Follow Us!
ad

President | ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് 'പ്രസിഡന്റ്‌സ് കളര്‍' സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,President,Visit,Chief Minister,Pinarayi-Vijayan,Governor,Nedumbassery Airport,Kerala,
കൊച്ചി: (www.kvartha.com) മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു, തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചു. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ 'പ്രസിഡന്റ്‌സ് കളര്‍' (പ്രത്യേക നാവിക പതാക) ദ്രൗപദി മുര്‍മു സമ്മാനിച്ചു.

തുടര്‍ന്ന് തിരുവനന്തപുരത്തേക്കു പോകുന്ന രാഷ്ട്രപതി ഹയാത് റീജന്‍സി ഹോടെലില്‍ വിശ്രമിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. 11.35 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.

18നു രാവിലെ 10.10 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സന്ദര്‍ശിക്കും. 11.30നു തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം 1.30നു ലക്ഷദ്വീപിലേക്കു പോകും. അവിടെനിന്ന് 21 ന് 12.30നു കൊച്ചിയില്‍ എത്തി ഡെല്‍ഹിക്കു മടങ്ങും.

ചുമതല ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തുന്നത്. പ്രൗഢഗംഭീര സ്വീകരണമാണ് രാഷ്ട്രപതിക്ക് സംസ്ഥാനം നല്‍കിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രടി വിപി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

President Droupadi Murmu presents President’s Colour to INS Dronacharya in Kochi, Kochi, News, President, Visit, Chief Minister, Pinarayi-Vijayan, Governor, Nedumbassery Airport, Kerala

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനം പ്രമാണിച്ച് വ്യാഴാഴ്ച നെടുമ്പാശേരി, ആലുവ, കൊച്ചി നഗരം, പശ്ചിമ കൊച്ചി എന്നിവിടങ്ങളില്‍ ഗതാഗതനിയന്ത്രണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. 

ദേശീയപാതയില്‍ മുട്ടം മുതല്‍ അത്താണി വരെ ഉച്ചയ്ക്ക് ഒരുമണി മുതല്‍ 2.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.30 വരെയുമാണു നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാകും ഗതാഗത നിയന്ത്രണമെന്നും അദ്ദേഹം അറിയിച്ചു.

Keywords: President Droupadi Murmu presents President’s Colour to INS Dronacharya in Kochi, Kochi, News, President, Visit, Chief Minister, Pinarayi-Vijayan, Governor, Nedumbassery Airport, Kerala.

Post a Comment