കൊച്ചി: (www.kvartha.com) മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു.
ആദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തുന്നത്. ഐഎന്‍എസ് വിക്രന്ത് സന്ദര്‍ശനത്തിന് ശേഷം നാവിക സേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയിലെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും. വൈകിട്ട് കൊച്ചി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയാകും.
കൊല്ലത്ത് അമൃതാനന്ദമയീ മഠത്തിലെ ചടങ്ങിലും ദ്രൗപദി മുര്‍മു പങ്കെടുക്കും. പിന്നീട് തിരുവനന്തപുരത്ത് ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ രജത ജൂബിലി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് വിരുന്നൊരുക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. 17 ന് തിരുവനന്തപുരത്ത് തങ്ങുന്ന രാഷ്ട്രപതി 18 ന് കന്യാകുമാരിയിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതി ലക്ഷദ്വീപ് സന്ദര്‍ശിക്കാനായി പോകും.
Keywords: News, Kerala, State, Kochi, Government, Governor, CM, Chief Minister, Pinarayi-Vijayan, Arif-Mohammad-Khan, President, Top-Headlines, Latest-News, Politics, President Droupadi Murmu arrives at Kochi