Follow KVARTHA on Google news Follow Us!
ad

UAE Govt. | ശൈഖ് മൻസൂർ ബിൻ സാഇദ് ആൽ നഹ്യാൻ പുതിയ യുഎഇ വൈസ് പ്രസിഡണ്ട്; ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ അബുദബി കിരീടാവകാശി

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾPresident appoints Mansoor bin Zayed as UAE Vice President
/ ഖാസിം ഉടുമ്പുന്തല


ദുബൈ: (www.kvartha.com) യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സാഇദ് ആല്‍ നഹ്യാനെ യുഎഇ വൈസ് പ്രസിഡന്റായി നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ ആണ് പ്രഖ്യാപനം നടത്തിയത്.

Dubai, International, World, News, President, Prime Minister, Government, Top-Headlines, News, Report: Qasim Moh'd Udumbunthala, Gulf, World, Dubai, UAE, United Arab Emirates, President appints oMansoor bin Zayed as UAE Vice President.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും എന്ന പദവിയില്‍ തുടരും. ഇതിനൊപ്പമാണ് ശൈഖ് മന്‍സൂറിനും ചുമതല നല്‍കിയത്. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാനെ അബുദബി കിരീടാവകാശിയായും പ്രഖ്യാപിച്ചു.

ശൈഖ് തഹ്‌നൂൻ ബിന്‍ സാഇദിനെയും ശൈഖ് ഹസ്സ: ബിന്‍ സാഇദിനെയും അബുദബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഖാലിദ് പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ മകനാണ്. ശൈഖ് മന്‍സൂര്‍, ശൈഖ് തഹ്‌നൂൻ, ശൈഖ് ഹസ്സ എന്നിവര്‍ സഹോദരങ്ങളും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സാഇദ് ബിന്‍ സുല്‍ത്വാന്‍ ആല്‍ നഹ്യാന്റെ പുത്രന്‍മാരുമാണ്.

Keywords: Dubai, International, World, News, President, Prime Minister, Government, Top-Headlines, News, Report: Qasim Moh'd Udumbunthala, Gulf, World, Dubai, UAE, United Arab Emirates, President appoints Mansoor bin Zayed as UAE Vice President.

< !- START disable copy paste -->

Post a Comment