ഹജ്ജിന് പോകുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുക്കണം. ഇതിനകം രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് താലൂക് ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് തങ്ങാനാവശ്യമായ പന്തല്‍, 24 മണിക്കൂറും ആരോഗ്യ സേവനം എന്നിവക്കുള്ള ക്രമീകരണങ്ങളടക്കം സജ്ജമാക്കേണ്ടതുണ്ട്.
ഇതിനായി സംസ്ഥാന സര്‍കാര്‍ ഒരു കോടി രൂപ അനുവദിച്ചതായി സംസ്ഥാന ഹജ്ജ് കമിറ്റി അസി. സെക്രടറി മുഹമ്മദ് അലി പറഞ്ഞു. മെയ് 20 ന് ശേഷമായിരിക്കും കാംപ് ആരംഭിക്കുക എന്നാണ് കരുതുന്നത്. ഹജ്ജ് അപേക്ഷകരില്‍ നിലവില്‍ 2527 പേരാണ് കണ്ണൂര്‍ വിമാനത്താവളം തിരഞ്ഞെടുത്തിട്ടുള്ളത്.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ക്ക് പുറമെ കോഴിക്കോട് ജില്ലയുടെ വടകര മേഖലയിലുള്ളവരുമാണ് കണ്ണൂരിനെ ആശ്രയിക്കുക. ഇതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഇവിടെ സജ്ജമാക്കേണ്ടതുണ്ടെന്ന് ഹജ്ജ് കമിറ്റി അസിസ്റ്റന്റ് സെക്രടറി പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂടി കലക്ടര്‍ (എല്‍ആര്‍) പി ഷാജു, അഡീഷനല്‍ എസ് പി എ വി പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ വി ലക്ഷ്മണന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Preparations for Hajj camp begin: Around 3500 people arrive at Kannur airport, Kannur, News, Airport, Hajj, Meeting, Kerala.