Arrested | 'ഷോപിലിരുന്നു കള്ള് കുടിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു'; യുവതിയെ കയ്യോടെ പൊക്കി എക്‌സൈസ്
Mar 23, 2023, 21:04 IST
തൃശൂര്‍: (www.kvartha.com) കള്ളുഷോപിലിരുന്നു കള്ളു കുടിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെന്ന സംഭവത്തില്‍ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു, പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മദ്യപാനം പ്രോത്സാഹിപ്പിക്കല്‍, മദ്യ ഉപയോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ തടയാന്‍ അബ്കാരി നിയമത്തിലെ 55 (എച്) വകുപ്പു ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അകൗണ്ട് ഉടമയായ തൃശൂര്‍ സ്വദേശിനി അഞ്ജനയാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്:
തൃശൂര്‍ പുള്ള് മേഖലയിലെ ഷോപില്‍ അഞ്ച് യുവതികളുടെ സംഘം കള്ളു കുടിക്കുന്നതിന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം റീല്‍ ആയി പോസ്റ്റ് ചെയ്തത്. വീഡിയോ അതിവേഗം വൈറലായി. ഇതോടെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് കേസെടുക്കുകയും അകൗണ്ട് ഉടമയെ കണ്ടെത്താന്‍ സൈബര്‍സെല്‍ സഹായം തേടുകയും ചെയ്തു.
അകൗണ്ട് ഉടമയെ തിരിച്ചറിഞ്ഞതോടെയാണു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമകളിലടക്കം മദ്യപാന രംഗങ്ങള്‍ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നത് കുറ്റകരമാണെന്ന് എക്‌സൈസ് അറിയിച്ചു.
Keywords: Posted Instagram reel from toddy shop, Thrissur woman arrested, Thrissur, News, Social Media, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.