എടക്കാട് ടൗണിൽ നിന്നും കടമ്പൂരിലേക്കുള്ള റോഡിലായിരുന്നു സംഭവം. വീതി വളരെ കുറവായ റോഡിലൂടെ കടന്നുപോകുമ്പോൾ എതിരെ വന്ന വാഹന യാത്രക്കാരുമായി ഇയാൾ കൊമ്പുകോർക്കുകയും നടുറോഡിൽ വാഹനം കുറുകെ നിർത്തി ബഹളമുണ്ടാക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇതുകാരണം ഒരു മണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം മുടങ്ങിയതായും ആക്ഷേപമുണ്ട്. എടക്കാട് പൊലീസെത്തിയാണ് ഇയാളെയും ഏറ്റുമുട്ടിയ യുവാക്കളെയും പിടിച്ചു മാറ്റിയത്. പൊലിസ് സ്കൂൾ മാനജരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മുവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് കടമ്പൂർ ഹയർ സെകൻഡറി സ്കൂൾ. അധ്യാപകരെ പിരിച്ചു വിടുന്നതായും ദ്രോഹിക്കുന്നതായും മുരളീധരനെതിരെ പലരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാജ പരാതി ചമച്ച് സ്കൂൾ ഹെഡ് മാസ്റ്ററെയടക്കം ഇയാൾ പിരിച്ചുവിട്ടതായി ആരോപണമുണ്ട്. ഇതിനെതിരെ കെഎസ്ടിഎ അടക്കമുള്ള സംഘടനകൾ സമര രംഗത്താണ്.
Keywords: Kannur, News, Kerala, Police, Case, Road, Car, Custody, Complaint, Police Station, Students, School, Teachers, Top-Headlines, Police registered case against school manager.