Follow KVARTHA on Google news Follow Us!
ad

Booked | സ്‌കൂടര്‍ യാത്രക്കാരെ വളര്‍ത്തുനായ ആക്രമിച്ചതിന് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,News,Police,Dog,Complaint,Injured,Kerala,
തളിപ്പറമ്പ്: (www.kvartha.com) സ്‌കൂടര്‍ യാത്രക്കാരെ വളര്‍ത്തുനായ അക്രമിക്കാന്‍ ശ്രമിച്ചതിന് നായയുടെ ഉടമസ്ഥയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കടമ്പേരി സ്വദേശി ആര്‍ ബിന്ദുവിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ബക്കളം കടമ്പേരിയിലെ കബീറിന്റെ പരാതിയിലാണ് കേസ്.

Police registered case against owner of pet dog for attacking scooter passengers, News, Police, Dog, Complaint, Injured, Kerala

ഫെബ്രുവരി 23 ന് കബീറിന്റെ സഹോദരി ജുബൈലിയ മകള്‍ ഫാത്വിമയെ പിറകിലിരുത്തി കെ.എല്‍ 59 എസ് 4996 നമ്പര്‍ സ്‌കൂടറില്‍ വീട്ടിലേക്ക് പോകവെ കടമ്പേരി സ്‌കൂളിന് സമീപത്തുവെച്ച് ബിന്ദുവിന്റെ വളര്‍ത്തുനായ സ്‌കൂടറില്‍ കയറിപ്പിടിച്ച് അക്രമിക്കാന്‍ ശ്രമിക്കുകയും ഇതോടെ പിറകിലേക്ക് വീണ് മകള്‍ ഫാത്വിമക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് സംഭവത്തിലാണ് കേസെടുത്തത്. അശ്രദ്ധമായി വളര്‍ത്തുനായയെ റോഡിലേക്ക് അഴിച്ചു വീട്ടുവെന്നാണ് വീട്ടുടമയ്‌ക്കെതിരെയുള്ള പരാതി.

Keywords: Police registered case against owner of pet dog for attacking scooter passengers, News, Police, Dog, Complaint, Injured, Kerala.

Post a Comment