ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. റോഡില്‍ ബൈകില്‍ ചാരി നില്‍ക്കവേ, നിയന്ത്രണം വിട്ട പൊലീസ് ജീപ് ബൈകിലിടിച്ച് മറിയുകയായിരുന്നു. തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ജീപാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ജീപുയര്‍ത്തിയാണ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിനിടെ സ്ഥലത്ത് കൂടി കടന്നുപോകുകയായിരുന്ന സ്പീകര്‍ എഎന്‍ ശംസീര്‍ തന്റെ എസ്‌കോര്‍ട് വാഹനത്തില്‍ പരുക്കേറ്റ രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
Keywords: News, Kerala, Kannur, Thalassery, Top-Headlines, Investigates, Police, Accident, Police jeep accident in Thalassery: Investigation started.
< !- START disable copy paste -->