Police | 'ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി വലവിരിച്ച് പൊലീസ്'

 


കോയമ്പത്തൂര്‍: (www.kvartha.com) ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന സംഭവത്തില്‍ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന (23) യാണ് മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.

സംഭവത്തെ കുറിച്ച് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ വി ബാലകൃഷ്ണന്‍ പറയുന്നത്:

സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും എതിര്‍ഗാങ്ങിനെ വെല്ലുവിളിക്കുകയും പതിവാക്കിയ ആളാണ് യുവതി. മാരകായുധങ്ങളുമായാണ് മിക്ക വീഡിയോകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഫാന്‍സ് കോള്‍ മീ തമന്ന' എന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് യുവതി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.

പ്രാഗ ബ്രദേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. എതിര്‍സംഘങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാണ് ഇത്തരം റീല്‍സുകളുടെ ഉദ്ദേശ്യം. തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ട്. 2021ലാണ് കഞ്ചാവ് കൈവശംവെച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തത്.

Police | 'ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി വലവിരിച്ച് പൊലീസ്'

സമ്പന്നകുടുംബങ്ങളില്‍പ്പെട്ട യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് ഇവരെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുന്നതും യുവതിയുടെ പതിവാണ്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കാനായാണ് ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Keywords:  Police Formed A Special Team To Held Thamanna For Her Instagram Reels !,  Chennai, News, Police, Social-Media, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia