പേരാവൂര്‍: (www.kvartha.com) ഇരിട്ടി നഗരത്തിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കൂത്തുപറമ്പില്‍ ജ്വല്ലറി മോഷണത്തിനിടെ പിടിയിലായ കര്‍ണാടക ചികബലാപൂര്‍ സ്വദേശി ഹരീഷ് (22 ) തന്നെയാണെന്നാണ് ഇരിട്ടി പൊലീസ് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച രാത്രിയാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ജ്വല്ലറിയില്‍ മോഷണം നടന്നത്. എന്നാല്‍ ഞായറാഴ്ച കട അവധി ആയതിനാല്‍ തിങ്കളാഴ്ച രാവിലെ ജ്വല്ലറി ഉടമ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ മുന്‍വശത്തെ ഷടറിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറി മുന്‍വശത്തെ മേശയില്‍ നിന്നും പണം കവര്‍ന്നിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ വെച്ച മുറിയിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല.
പൊലീസ് പരിശോധനയില്‍ നിരീക്ഷണ കാമറയില്‍ നിന്നും പ്രതിയുടെ ദൃശ്യം ലഭിച്ചിരുന്നു. ഇരിട്ടി സി ഐ കെ ജെ ബിനോയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിരീക്ഷണ കാമറയിലെ ദൃശ്യത്തില്‍ കൂത്തുപറമ്പ് ടൗണിലെ ജ്വല്ലറി മോഷണശ്രമത്തിനിടയില്‍ പൊലീസ് പിടിയിലായ പ്രതിയുമായി സാദൃശ്യമുള്ളതിനെ തുടര്‍ന്ന് ഈ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇരിട്ടിയിലെ മോഷണവും താനാണ് ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്.
റിമാന്‍ഡിലായ പ്രതിയെ ഇരിട്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നഗരത്തെ തലശേരി റോഡിലാണ് ജ്വല്ലറിയുടെ പൂട്ട് കുത്തിത്തുറക്കുന്നതിനിടെ പട്രോളിങ് സംഘത്തിന്റെ പിടിയില്‍ ഹരീഷ് അകപ്പെടുന്നത്.
Keywords: Police caught Iritty Jwellery theft case accused, Kannur, News, Police, Robbery, CCTV, Probe, Kerala.
Arrested | ഇരിട്ടിയിലെ ജ്വല്ലറി മോഷ്ടാവ് കൂത്തുപറമ്പില്‍ പിടിയിലായ കര്‍ണാടക സ്വദേശി തന്നെയെന്ന് പൊലീസ്
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Robbery,CCTV,Probe,Kerala,