Police booked | ബസ് ഡ്രൈവറെ തല്ലി പരുക്കേല്‍പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) സ്റ്റോപില്‍ വേഗം ഇറങ്ങാന്‍ പറഞ്ഞതിന് ബസ് കന്‍ഡക്ടറെ യാത്രക്കാരും പ്രദേശവാസികളും കൂടി വളഞ്ഞിട്ട് തല്ലിയതായി പരാതി. വ്യാഴാഴ്ച വൈകുന്നേരം പയ്യന്നൂര്‍ കോത്തായി മുക്കിലാണ് സംഭവം. കണ്ണൂര്‍ - പയ്യന്നൂര്‍ റൂടിലോടുന്ന വൈറ്റ് റോസ് ബസിന്റെ കന്‍ഡക്ടര്‍ ചെറുവത്തൂര്‍ വലിയപൊയില്‍ പിഎം സതീശനെ മര്‍ദിച്ചെന്നാണ് പരാതി. യാത്രക്കാരോട് സ്റ്റോപില്‍ വേഗം ഇറങ്ങാന്‍ പറഞ്ഞതിന് സതീശനെ ബസില്‍ നിന്നും വലിച്ചിറക്കുകയും യാത്രക്കാരും സംഭവസ്ഥലത്ത് തടിച്ചുകൂടിയ പ്രദേശവാസികളും ചേര്‍ന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിച്ചതയ്ക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
           
Police booked | ബസ് ഡ്രൈവറെ തല്ലി പരുക്കേല്‍പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

സതീശന്റെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മോടോര്‍ തൊഴിലാളി യുനിയന്‍ കണ്ണൂര്‍ ജില്ലാ സെക്രടറി കെ ജയരാജന്‍ പ്രതിഷേധിച്ചു. സംഭവസ്ഥലത്തിനടുത്ത് പൊലീസ് സ്റ്റേഷനും ആര്‍ടി ഓഫിസും ഉണ്ടെന്നിരിക്കെ ബസ് തൊഴിലാളിയാണെന്ന ഒറ്റ കാരണം കൊണ്ടു ബസ് ജീവനക്കാരനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ബസ് ജീവനക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബസ് യാത്രക്കാരിയായ വിദ്യാര്‍ഥിനിയോട് കണ്‍സെന്‍ഷന്‍ പാസ് ചോദിക്കുകയും അതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ അപമര്യാദയായി പെരുമാറിയത് അന്വേഷിക്കുന്നതിനാണ് ബസ് തടഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Assault, Crime, Police, Passengers, Complaint, Police booked for assaulting bus conductor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia