Follow KVARTHA on Google news Follow Us!
ad

Booked | സ്ത്രീവിരുദ്ധ വിവാദ പ്രസംഗം ഒടുവില്‍ വെട്ടിലാക്കി; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

Police booked against K Surendran in his misogynistic statement#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രടറി സി എസ് സുജാതയുടെ പരാതിയില്‍ ഐപിസി 509, 304 എ എന്നീ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. 
            
സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വിവാദ പ്രസംഗം നടന്ന ഹോടെല്‍ വരുന്നത്. അതിനാല്‍ കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്ക് കൈമാറിയേക്കും. 

'കേരളത്തിലെ സിപിഎമിലെ വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു... കാശടിച്ചു മാറ്റി... തടിച്ചു കൊഴുത്തു പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്'- എന്നായിരുന്നു സുരേന്ദ്രന്റെ വിവാദ പ്രസ്താവന. തൃശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. 

കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. 

News, Kerala, State, Thiruvananthapuram, Top-Headlines, Trending, K Surendran, Case, Police, Complaint, BJP, Youth Congress, CPM, Politics, Controversial Statements, Police booked against K Surendran in his misogynistic statement


സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി വീണ എസ് നായര്‍ നേരത്തെ മുഖ്യമന്ത്രിക്കും വനിത കമിഷനും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് യൂത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയത്. കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും യൂത് കോണ്‍ഗ്രസ് ആരോപിച്ചു. 

സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. ഓരോരുത്തരുടെയും സംസ്‌കാരം അവരവര്‍ പറയുന്ന വാക്കുകളില്‍ കാണാന്‍ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Trending, K Surendran, Case, Police, Complaint, BJP, Youth Congress, CPM, Politics, Controversial Statements, Police booked against K Surendran in his misogynistic statement

Post a Comment