Follow KVARTHA on Google news Follow Us!
ad

Police Action | ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നുവെന്ന് പരാതി; നടപടിയെടുത്ത് പൊലീസ്

Police action against illegal activities, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ വാടകവീട് കേന്ദ്രീകരിച്ചു അനാശാസ്യവും പെണ്‍വാണിഭവും നടത്തുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചു പ്രദേശവാസികള്‍ വീടുവളയുകയായിരുന്നു.
        
News, Kerala, Kannur, Complaint, Crime, Investigates, Police, Top-Headlines, Police action against illegal activities.

ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സ്ഥലത്ത് പൊലീസെത്തി താമസക്കാരെ ബലമായി ഒഴിപ്പിച്ചു. ഇതിനിടെ പൊലീസിന്റെ കൃത്യനിര്‍വഹം തടസപ്പെടുത്തിയെന്ന പരാതിയില്‍ പ്രദേശവാസിയായ യുവാവിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇതരസംസ്ഥാനതൊഴിലാളികള്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ താമസിക്കുന്ന വീടു കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതെന്ന ആരോപണമുയര്‍ന്നത്. പരിസരവാസികളായ 300 ഓളം പേരാണ് വീട് വളഞ്ഞത്. അനാശാസ്യ പ്രവര്‍ത്തനത്തിനായി ഞായറാഴ്ച വൈകുന്നേരം കൂടുതല്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ വീട്ടില്‍ എത്തിയെന്നു ആരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

ആറ് സ്ത്രീകളും 13 പുരുഷന്മാരുമാണ് ഈ സമയം വാടക വീട്ടില്‍ ഉണ്ടായിരുന്നത്. പ്രദേശവാസികളായ ചിലര്‍ വളപട്ടണം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം എസ്‌ഐ രേഷ്മയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രദേശവാസി കളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. വാതിലടച്ച് അകത്ത് കൂടിയ ഇതരസംസ്ഥാന തൊഴിലാളികളോട് വാതില്‍ തുറക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ പ്രദേശവാസികളില്‍ ചിലര്‍ വാതില്‍ തുറന്ന് ബലപ്രയോഗത്തിലൂടെ അകത്ത് കടക്കാനും ശ്രമം നടത്തിയതായി ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതിന് ഉമേശ് (35) എന്നയാളെ എസ്‌ഐ രേഷ്മ അറസ്റ്റ് ചെയ്തു. വീട് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികള്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന പ്രദേശവാസികളുടെ ഉറച്ച നിലപാടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍ നിന്നും പൂര്‍ണമായി ഒഴിപ്പിച്ച ശേഷമാണ് പൊലീസ് സംഘര്‍ഷമൊഴിവാക്കിയത്.

Keywords: News, Kerala, Kannur, Complaint, Crime, Investigates, Police, Top-Headlines, Police action against illegal activities.
< !- START disable copy paste -->

Post a Comment