Follow KVARTHA on Google news Follow Us!
ad

PMA Salam | മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സ്വാദിഖ് അലി തങ്ങളും ജെനറല്‍ സെക്രടറിയായി പിഎംഎ സലാമും ട്രഷററായി സിടി അഹ് മദ് അലിയും തുടരും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Politics,Muslim-League,Kunhalikutty,Kerala,
കോഴിക്കോട്: (www.kvartha.com) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സ്വാദിഖ് അലി തങ്ങളും ജെനറല്‍ സെക്രടറിയായി പിഎംഎ സലാമും ട്രഷററായി സിടി അഹ് മദ് അലിയും തുടരാന്‍ ധാരണയായി. നിലവില്‍ സംസ്ഥാന ആക്ടിങ് ജെനറല്‍ സെക്രടറിയാണ് സലാം. കെപിഎ മജീദ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആയപ്പോഴാണ് സലാം ആക്ടിങ് ജെനറല്‍ സെക്രടറിയായി നിയമിതനായത്.

ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് നേതൃതലത്തില്‍ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്ലാതെ ഐകകണ്‌ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ ജെനറല്‍ സെക്രടറി പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു തിരഞ്ഞെടുപ്പ് റിടേണിങ് ഓഫിസര്‍. പുതിയ ഭാരവാഹികള്‍ക്ക് വൈകിട്ട് ഏഴുമണിക്ക് കുറ്റിച്ചിറയില്‍ സ്വീകരണം നല്‍കും.

PMA Salam continue to be Muslim League General Secretary, Kozhikode, News, Politics, Muslim-League, Kunhalikutty, Kerala

ലീഗ് ജെനറല്‍ സെക്രടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, എംകെ മുനീര്‍ ജെനറല്‍ സെക്രടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാര്‍ടിയുടെ മുഴുവന്‍ ജില്ലാ കമിറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു.

ഒരോ ജില്ലാ കമിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. കമിറ്റി തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലീം ലീഗ് കീഴ് വഴക്കമല്ലെന്നും സ്വാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി ഭാരവാഹികള്‍

പ്രസിഡന്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വൈസ് പ്രസിഡന്റുമാര്‍: വി കെ ഇബ്രാഹിംകുഞ്ഞ്, എം സി മായിന്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, സിഎഎംഎ കരീം, സിഎച് റശീദ്, ടിഎം സലീം, സിപി ബാവ ഹാജി, ഉമ്മര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുല്ല, സിപ സൈതലവി

ജെനറല്‍ സെക്രടറി: അഡ്വ.പിഎം എ സലാം

സെക്രടറിമാര്‍: പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുര്‍ റഹ്‌മാന്‍ രണ്ടത്താണി, അഡ്വ. എന്‍ ശംസുദ്ധീന്‍, കെഎം ശാജി, സിപി ചെറിയ മുഹമ്മദ്, സി മമ്മുട്ടി, പിഎം സ്വാദിഖലി, പാറക്കല്‍ അബ്ദുല്ല, യുസി രാമന്‍, അഡ്വ.മുഹമ്മദ് ശാ, ശാഫി ചാലിയം

PMA Salam continue to be Muslim League General Secretary, Kozhikode, News, Politics, Muslim-League, Kunhalikutty, Kerala

ട്രഷറര്‍: സിടി അഹ് മദലി


സെക്രടറിയേറ്റ്

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബശീര്‍, പിവി അബ്ദുല്‍ വഹാബ്, അബ്ദു സമദ് സമദാനി, കെപിഎ മജീദ്, വികെ ഇബ്രാഹിംകുഞ്ഞ്, എംകെ മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പികെകെ ബാവ, കുട്ടി അഹ് മദ് കുട്ടി, പികെ അബ്ദുറബ്ബ്, ടിഎ അഹ് മദ് കബീര്‍, കെഇ അബ്ദുര്‍ റഹ് മാന്‍, എന്‍എ നെല്ലിക്കുന്ന്, പികെ ബശീര്‍, മഞ്ഞളാംകുഴി അലി, പി ഉബൈദുള്ള, അഡ്വ.എം ഉമ്മര്‍, സി ശ്യാംസുന്ദര്‍, പിഎംഎ സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍, എംസി മായിന്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, എന്‍ ശംസുദ്ദീന്‍, കെഎം ശാജി, സിഎച്. റശീദ്, ടിഎം സലീം, സിപി ചെറിയ മുഹമ്മദ്, എംസി വടകര

PMA Salam continue to be Muslim League General Secretary, Kozhikode, News, Politics, Muslim-League, Kunhalikutty, Kerala

സ്ഥിരം ക്ഷണിതാക്കള്‍

അഹ് മദ് കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ.കുല്‍സു, അഡ്വ നൂര്‍ബീന റശീദ്.

Keywords: PMA Salam continue to be Muslim League General Secretary, Kozhikode, News, Politics, Muslim-League, Kunhalikutty, Kerala.

Post a Comment