Follow KVARTHA on Google news Follow Us!
ad

Retirement | 'രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ എന്നും അഭിമാനം, യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കട്ടേ'; വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്‍ഡ്യന്‍ ടെനീസ് താരം സാനിയ മിര്‍സയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി

PM Narendra Modi pens heartfelt letter to Sania Mirza after tennis star's retirement#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ഹൈദരാബാദില്‍ ആറാം വയസില്‍ റാകറ്റ് വീശിത്തുടങ്ങിയ സാനിയ 2003ലാണ് രാജ്യാന്തര വേദിയിലെത്തിയത്. 2013ല്‍ സിംഗില്‍സ് മതിയാക്കി ഡബിള്‍സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി ആറ് ഗ്ലാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സാനിയ മിര്‍സ ഇന്‍ഡ്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്. 

ആറ് ഗ്ലാന്‍ഡ്സ്ലാം ട്രോഫികള്‍ ഉള്‍പെടെ 43 മേജര്‍ കിരീടങ്ങള്‍ സാനിയ സ്വന്തം പേരിലാക്കി. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍ രത്ന അംഗീകാരങ്ങള്‍ നല്‍കി രാജ്യം സാനിയ മിര്‍സയെ ആദരിച്ചിരുന്നു.

ഇപ്പോഴിതാ, ടെനീസിന്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്‍ഡ്യന്‍ ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ചാംപ്യന്‍ സാനിയ' എന്ന വിശേഷണത്തോടെയാണ് സാനിയ മിര്‍സയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ ആരംഭിക്കുന്നത്. ഭാവിയിലേക്ക് വീണ്ടും പ്രചോദനകരമായ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് സാനിയ മിര്‍സ നന്ദി അറിയിച്ചു. 

പ്രധാനമന്ത്രിയുടെ ആശംസ: 

ചാംപ്യന്‍ സാനിയ, ഇന്‍ഡ്യയുടെ എക്കാലത്തെയും മികച്ച ടെനീസ് താരങ്ങളില്‍ ഒരാളായി എക്കാലവും കായിക താരങ്ങള്‍ക്ക് സാനിയ പ്രചോദനമാകും. നിങ്ങള്‍ ടെനീസ് കരിയര്‍ ആരംഭിക്കുന്നത് വളരെ വിഷമമേറിയ കാലഘട്ടത്തിലായിരുന്നു. എന്നാല്‍ സാനിയ കരിയര്‍ അവസാനിപ്പിക്കുന്നത് ഏറെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായാണ്. സാനിയക്ക് എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കളെയും ഞാന്‍ പ്രശംസിക്കുന്നു. 

വരും വര്‍ഷങ്ങളില്‍ സാനിയയില്‍ നിന്ന് ഇന്‍ഡ്യന്‍ കായികസമൂഹം കൂടുതല്‍ പ്രതീക്ഷിക്കുന്നു. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാനിയക്ക് സാധിക്കട്ടേ എന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തോടൊപ്പം, മകനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയട്ടേ. ഇന്‍ഡ്യക്കായി നേടിയ എല്ലാ നേട്ടങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ ഭാവി പദ്ധതികള്‍ക്കും ആശംസകള്‍.

News, National, Top-Headlines, New Delhi, Prime Minister, Narendra Modi,Sania Mirza, Sports, Tennis, PM Narendra Modi pens heartfelt letter to Sania Mirza after tennis star's retirement



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ കത്തിന് സാനിയ മിര്‍സ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്‌നേഹോഷ്മളമായ ആശംസയ്ക്കും പ്രചോദനകരമായ വാക്കുകള്‍ക്കും നന്ദിയറിയിക്കുന്നുവെന്ന് സാനിയ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെയെറെ അഭിമാനമുണ്ട്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. എല്ലാവിധ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നുമാണ് മറുപടിയായി സാനിയ മിര്‍സ ട്വീറ്റ് ചെയ്തതത്. 

ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപണോടെ സാനിയ മിര്‍സ വിരമിച്ചിരുന്നു. ഇതിന് ശേഷം പ്രൊഫഷണല്‍ കരിയറും അവസാനിപ്പിച്ചു. 

Keywords: News, National, Top-Headlines, New Delhi, Prime Minister, Narendra Modi,Sania Mirza, Sports, Tennis, PM Narendra Modi pens heartfelt letter to Sania Mirza after tennis star's retirement

Post a Comment