Mega Rally | ഇനി അതിവേഗപാതയിലൂടെ 75 മിനുട് മാത്രം; മൈസൂറു -ബെംഗ്‌ളൂറു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പിച്ചു; 2 കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും, വീഡിയോ

 





ബെംഗ്‌ളൂറു: (www.kvartha.com) മൈസൂറു -ബെംഗ്‌ളൂറു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പിച്ചു. അതിവേഗപാതയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കര്‍ണാടകയിലെ മണ്ഡ്യയില്‍ പ്രധാനമന്ത്രിയുടെ കൂറ്റന്‍ റോഡ് ഷോയും നടന്നു. 

മാണ്ഡ്യയില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍കാരിന് മാത്രമേ കഴിയൂവെന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിന് വേണ്ടിയുള്ള പണം കോണ്‍ഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് മോദി കുറ്റപ്പെടുത്തി. 

ജെഡിഎസ് പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് ഒരിക്കലും കോണ്‍ഗ്രസിന് മനസിലാകില്ല. എന്റെ ഖബര്‍ കുഴിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്റെ ശ്രമം വികസനത്തിന്. മോശം വാക്കുകളുപയോഗിക്കുന്ന കോണ്‍ഗ്രസ് ആ പണി തുടരട്ടെ. എനിക്ക് രാജ്യത്തിന്റെ മൊത്തം അനുഗ്രഹമുണ്ടെന്നും മോദി പറഞ്ഞു

117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് നാല് വരിപ്പാതയും. പുതിയ 10 വരിപ്പാത യാഥാര്‍ഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന മൈസൂറു -ബെംഗ്‌ളൂറു യാത്രാ സമയം 75 മിനുടായി കുറഞ്ഞു. ഇത് വടക്കന്‍ കേരളത്തിലേക്ക് പോകുന്ന ബെംഗ്‌ളൂറു മലയാളികള്‍ക്ക് വലിയ സഹായമാണ്. 

Mega Rally | ഇനി അതിവേഗപാതയിലൂടെ 75 മിനുട് മാത്രം; മൈസൂറു -ബെംഗ്‌ളൂറു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പിച്ചു; 2 കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും, വീഡിയോ


ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ എക്‌സ്പ്രസ് വേ വോടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൈസൂറു - കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഹുബള്ളി ധാര്‍വാഡിലെത്തുന്ന പ്രധാനമന്ത്രി ധാര്‍വാഡ് ഐഐടിയുടെ പുതിയ മന്ദിരം രാജ്യത്തിന് സമര്‍പിക്കും. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്.

Keywords:  News, National, Business, Road, Transport, Travel, Narendra Modi, PM,Prime Minister, Video, Rally, PM Modi inaugurates Bengaluru-Mysuru Expressway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia