PM Kisan | പിഎം കിസാൻ: ഇപ്പോൾ ഗുണഭോക്താക്കൾക്ക് ആധാർ അനുസരിച്ച് പേര് മാറ്റാം; എങ്ങനെയെന്ന് അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) പിഎം-കിസാൻ പദ്ധതിക്ക് കീഴിൽ ഏകദേശം 80 ദശലക്ഷം കർഷകർക്ക് 16,800 കോടി രൂപ അടുത്തിടെ വിതരണം ചെയ്തിരുന്നു. ഇത് പദ്ധതിയുടെ 13-ാം ഗഡുവാണ്. അതേസമയം, പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് കീഴിൽ എന്തെങ്കിലും ചെറുതോ വലുതോ ആയ തെറ്റുകൾ ഉണ്ടെങ്കിൽ, ഈ പദ്ധതിയുടെ തുക ലഭിക്കാതെ വരാം. നിങ്ങളുടെ പേര് മാറ്റാനും എഡിറ്റ് ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കിൽ ആധാർ അനുസരിച്ച് മാറ്റാൻ കഴിയും.

എന്താണ് ചെയ്യേണ്ടത്?

* പ്രധാനമന്ത്രി കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് https://pmkisan(dot)gov(dot)in സന്ദർശിക്കുക. Farmers Corner ൽ Change Beneficiary Name as per Aadhaar ക്ലിക് ചെയ്യുക.
* ഇനി ആധാർ നമ്പറും മറ്റ് വിവരങ്ങളും നൽകുക. ഇതിനുശേഷം, ഡാറ്റാബേസിൽ സേവ് ചെയ്യുമ്പോൾ പേര് മാറ്റാൻ നിങ്ങളോട് ആവശ്യപ്പെടും. ആധാർ ഡാറ്റാബേസിൽ സേവ് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടണം
* അടുത്ത ഘട്ടത്തിൽ, രജിസ്ട്രേഷൻ നമ്പർ, കർഷകന്റെ പേര്, മൊബൈൽ നമ്പർ, ഉപജില്ല, ഗ്രാമം, ആധാർ നമ്പർ എന്നിവ നൽകുക.
* തുടർന്ന് കെ വൈ സി (KYC) അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടും. ആധാർ അനുസരിച്ച് നിങ്ങളുടെ പേരും ജനനത്തീയതിയും മറ്റ് വിവരങ്ങളും ഇവിടെ അപ്ഡേറ്റ് ചെയ്യാം. തുടർന്നുള്ള പ്രക്രിയയിൽ, ആധാർ സൈഡിംഗ് പരിശോധിക്കും. ആധാർ ബാങ്കുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അത് ബന്ധിപ്പിക്കാൻ നിർദേശിക്കും.

PM Kisan | പിഎം കിസാൻ: ഇപ്പോൾ ഗുണഭോക്താക്കൾക്ക് ആധാർ അനുസരിച്ച് പേര് മാറ്റാം; എങ്ങനെയെന്ന് അറിയാം

പിഎം കിസാൻ പദ്ധതി

2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം, ചെറുകിട ഇടത്തരം കർഷകർക്ക് എല്ലാ വർഷവും വളവും വിത്തും വാങ്ങാൻ 6,000 രൂപ വാർഷിക സഹായം കേന്ദ്ര സർക്കാർ നൽകുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്.

Keywords: National, News, New Delhi, Aadhar Card, Prime Minister, Website, Office, Registration, Farmers, Top-Headlines, Mistake,  PM KISAN scheme: Now, beneficiaries can change name as per Aadhaar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia