Follow KVARTHA on Google news Follow Us!
ad

Accidental Death | പ്ലസ് ടു പരീക്ഷയുടെ ഹോൾ ടികറ്റ് വാങ്ങി തിരിച്ചുവരുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,palakkad,News,Local News,Accidental Death,Student,Kerala,
പട്ടാമ്പി: (www.kvartha.com) പ്ലസ് ടു പരീക്ഷയുടെ ഹോൾ ടികറ്റ് വാങ്ങാന്‍ സ്‌കൂളിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരുമുടിയൂര്‍ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ആശിഫ് (17) ആണ് മരിച്ചത്. പട്ടാമ്പി ഓങ്ങല്ലൂരിനടുത്ത് വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം.

Plus Two Student Died After Train Hit, Palakkad, News, Local News, Accidental Death, Student, Kerala

സഹോദരനൊപ്പം സ്‌കൂളിലെത്തി ഹോൾ ടികറ്റ് വാങ്ങി വരുമ്പോള്‍ റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രദേശത്ത് മുമ്പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.

Keywords: Plus Two Student Died After Train Hit, Palakkad, News, Local News, Accidental Death, Student, Kerala.

Post a Comment