Follow KVARTHA on Google news Follow Us!
ad

Traffic control | പിഷാരിക്കാവ് ക്ഷേത്രം കളിയാട്ടം: കോഴിക്കോട്- കണ്ണൂര്‍ ദേശീയ പാതയില്‍ ബുധനാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

Pisharikav Temple: Traffic control on the Kozhikode-Kannur National Highway from Wednesday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശ്ശേരി: (www.kvartha.com) പിഷാരിക്കാവ് ക്ഷേത്രം കളിയാട്ടത്തോട് അനുബന്ധിച്ച് മാര്‍ച് 29 മുതല്‍ 31 വരെ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച് 29 ന് ഉച്ചക്ക് ഒരുമണി മുതല്‍ രാത്രി ഒമ്പതുമണി വരെ കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പയ്യോളി, മേപ്പയൂര്‍, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം.
            
Pisharikav Temple, News, Kerala, Kannur, Top-Headlines, Temple, Festival, Traffic, Road, Kozhikode, Kozhikode-Kannur National Highway, Pisharikav Temple: Traffic control on the Kozhikode-Kannur National Highway from Wednesday.

കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാവങ്ങാട് നിന്ന് തിരിഞ്ഞ് ഇതേ വഴി പോകണം. വലിയ ടാങ്കര്‍ വാഹനങ്ങള്‍ നന്തി മേഖലയില്‍ ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിടണം. 30നും 31നും ഉച്ചക്ക് 12 മുതലാണ് നിയന്ത്രണം. രാത്രി 10 മണി വരെ ആയിരിക്കും നിയന്ത്രണമെന്നും കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ സി സുഭാഷ് ബാബു അറിയിച്ചു.

Keywords: Pisharikav Temple, News, Kerala, Kannur, Top-Headlines, Temple, Festival, Traffic, Road, Kozhikode, Kozhikode-Kannur National Highway, Pisharikav Temple: Traffic control on the Kozhikode-Kannur National Highway from Wednesday.
< !- START disable copy paste -->

Post a Comment