Follow KVARTHA on Google news Follow Us!
ad

UGC Chairman | സർവകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾക്ക് പിഎച്ച്ഡി നിർബന്ധമല്ലെന്ന് യുജിസി ചെയർമാൻ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍PhD not mandatory for assistant professors posts in universities: UGC Chairman
ഹൈദരാബാദ്: (www.kvartha.com) സർവകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് പിഎച്ച്ഡി നിർബന്ധമല്ലെന്നും യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (NET) യോഗ്യത നേടിയാൽ മതിയെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ചെയർമാൻ പ്രൊഫ.എം ജഗദേഷ് കുമാർ പറഞ്ഞു.

ഒസ്മാനിയ യൂണിവേഴ്സിറ്റി (OU) കാമ്പസിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരിക്കുന്നു അദ്ദേഹം. പിഎച്ച്ഡി ഇല്ലാത്ത പ്രൊഫഷണലുകളെ ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. കൂടാതെ, പിഎച്ച്ഡി ബിരുദം ഇല്ലാത്തതിനാൽ സർവകലാശാലകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധർക്ക് അവസരം നൽകാനും ഈ നീക്കം ലക്ഷ്യമിടുന്നു.

Hyderabad, PHD, University, College, Chairman, Central Government, COVID- 19, Media, Report, News, National, Top-Headlines, PhD not mandatory for assistant professors posts in universities: UGC Chairman.

ഒരു രാജ്യം-ഒരു ഡാറ്റാ പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിൽ എല്ലാ യുജിസി മാർഗനിർദേശങ്ങളും മറ്റ് വിശദാംശങ്ങളും ഉണ്ടായിരിക്കുമെന്നും യുജിസി ചെയർമാൻ കൂട്ടിച്ചേർത്തു.
വൈസ് ചാൻസലർ, പ്രൊഫ. ഡി രവീന്ദർ സർവകലാശാലയുടെ സംരംഭങ്ങളും പുരോഗതിയും വിവരിക്കുകയും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ 50 ശതമാനം വനിതാ ഫാക്കൽറ്റി അംഗങ്ങൾക്കായി നീക്കിവച്ചിട്ടുണ്ടെന്നും അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ മാനദണ്ഡം പിഎച്ച്ഡി ആക്കുന്ന കമ്മീഷൻ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ നേരത്തെ ഭേദഗതി വരുത്തിയിരുന്നു. പുതിയ മാർഗനിർദേശങ്ങൾ 2021-ൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു, എന്നാൽ കോവിഡ് -19 കാരണം മാറ്റിവച്ചു. പിന്നീട് ഇത് 2023 ജൂലൈ വരെ നീട്ടിയതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അതിനിടയിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC NET) സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം തുടർന്നു.

Keywords: Hyderabad, PHD, University, College, Chairman, Central Government, COVID-
19, Media, Report, News, National, Top-Headlines, PhD not mandatory for assistant professors posts in universities: UGC Chairman.

< !- START disable copy paste -->

Post a Comment