പെരുമ്പാവൂര്‍: (www.kvartha.com) കുറ്റിപ്പാടത്ത് പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ബോയിലറിന് സമീപമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
Keywords: News,Kerala,State,Fire,Death,Injured,Local-News, Perumbavoor: Blast in plywood factory, one died