കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചെറുപുഴ സ്വദേശി അമല്‍ കെ റോയി(27)യെആണ് വ്യാഴാഴ്ച പുലര്‍ചെ 12.20 ന് പയ്യന്നൂര്‍ എസ് ഐ എംവി ഷിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 150 മിലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെരുമ്പ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന് സമീപത്തുവെച്ചാണ് അമല്‍ റോയിയെ പിടികൂടിയത്. സീനിയര്‍ സിപിഒ മാരായ വിജു മോഹന്‍, ബിനേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. റൂറല്‍ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹാഷിഷ് ഓയിലുമായി ഇയാള്‍ ചെറുപുഴ പൊലീസിന്റെ പിടിയിലായിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷം വീണ്ടും മയക്കുമരുന്ന് വില്‍പന തുടരുകയായിരുന്നു.
Keywords:
Payyannur: Youth arrested with MDMA, Kannur, News, Police, Arrested, Jail, Drugs, Kerala.