പത്തനംതിട്ട: (www.kvartha.com) പോക്‌സോ കേസ് പ്രതിയായ വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി (72) ആണ് മരിച്ചത്. കേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് മരണം.
സമീപത്തുനിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. കേസില്‍ നിരപരാധിയാണെന്ന് നാരായണന്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
Keywords: News, Kerala, State, Pathanamthitta, Local-News, Accused, POCSO, Police, Hanged, Obituary, Suicide, Pathanamthitta: Pocso case accused found hanged.