Follow KVARTHA on Google news Follow Us!
ad

Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടപ്പെട്ടതിന് കാരണം അമിത വേഗതയെന്ന് സംശയം, സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വിലയിരുത്തല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Pathanamthitta,News,Health,Accident,Injured,hospital,Treatment,Kerala,
പത്തനംതിട്ട: (www.kvartha.com) നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണമായത് അമിത വേഗതയെന്ന് സംശയം. വേഗത്തില്‍ വന്ന ബസ് വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരുക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ സാരമായി പരുക്കേറ്റ 10 പേരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവര്‍ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്.

Pathanamthitta bus accident; suspected excessive speed, Pathanamthitta, News, Health, Accident, Injured, Hospital, Treatment, Kerala

ഇലവുങ്കല്‍ നിന്ന് കണമല പോകുന്ന വഴി നാറാണന്‍ തോടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടമുണ്ടായത്. ബസില്‍ 64 മുതിര്‍ന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്. തമിഴ്നാട്ടിലെ മയിലാട് തുറയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.

അപകട വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തി. വാഹനത്തിന്റെ പെര്‍മിറ്റ് ഇന്‍ഷുറന്‍സ് ഫിറ്റ്നസ് എല്ലാം കൃത്യമായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമാണ്. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവറാണ് ഇതെന്നാണ് സംശയം. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോന്നി മെഡികല്‍ കോളജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലെത്താന്‍ മന്ത്രി നിര്‍ദേശിച്ചു.

Keywords: Pathanamthitta bus accident; suspected excessive speed, Pathanamthitta, News, Health, Accident, Injured, Hospital, Treatment, Kerala.

Post a Comment