Follow KVARTHA on Google news Follow Us!
ad

Died | പ്രാണി കടിച്ച് ദേഹമാസകലം ചൊറിച്ചിലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 8-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Pathanamthitta: 8th class student died due to insect bite in Thiruvalla#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പത്തനംതിട്ട: (www.kvartha.com) തിരുവല്ലയില്‍ വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പെരിങ്ങര പതിമൂന്നാംവാര്‍ഡില്‍ കോച്ചാരിമുക്കം പാണാറ വീട്ടില്‍ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകള്‍ അംജിത അനീഷാണ്(13) മരിച്ചത്.

മാര്‍ച് ഒന്നിന് വൈകിട്ട് 5.30-ന് വീടിനുസമീപത്തെ പുരയിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴാണ് ചെവിക്കുതാഴെ പ്രാണിയുടെ കുത്തേറ്റത്. ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടി പറഞ്ഞതെന്നും അരമണിക്കൂറിനുള്ളില്‍ ദേഹമാസകലം ചൊറിഞ്ഞുതടിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

News,Kerala,State,Pathanamthitta,Student,hospital,Treatment,Death,Obituary, Pathanamthitta: 8th class student died due to insect bite in Thiruvalla


തുടര്‍ന്ന് തിരുവല്ല താലൂകാശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ കുട്ടി കുഴഞ്ഞുവീണു. തുടര്‍ന്ന് തിരുവല്ലയിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലേക്ക് അണുബാധ പടര്‍ന്നതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന കുട്ടി വെള്ളിയാഴ്ച പുലര്‍ചെയാണ് മരിച്ചത്. 

സംസ്‌കാരം നടത്തി. തിരുവല്ല എം ജി എം സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കുട്ടിയെ ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Keywords: News,Kerala,State,Pathanamthitta,Student,hospital,Treatment,Death,Obituary, Pathanamthitta: 8th class student died due to insect bite in Thiruvalla

Post a Comment