'ബാഹുബലി 2 ഹിന്ദി പതിപ്പിന്റെ ഇന്ത്യന്‍ നെറ്റ് കലക്ഷനെ മറികടന്നതിന് ഷാറൂഖ് സാറിനും പത്താന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്. അത് ഷാറൂഖ് ഖാന്‍ തന്നെ നിര്‍വഹിച്ചു എന്നതില്‍ ഏറെ സന്തോഷമുണ്ട്', ഷോബു യര്‍ലഗഡ്ഡ ട്വീറ്റ് ചെയ്തു. നിര്‍മാതാവിന് നന്ദി പറഞ്ഞ് യാഷ് രാജ് ഫിലിംസും മറുപടി നല്‍കി. 'ഇന്ത്യന്‍ സിനിമ എങ്ങനെ അഭിവൃദ്ധിപ്പെടുന്നുവെന്ന് കാണുന്നതോളം ആവേശപ്പെടുത്തുന്ന മറ്റൊന്നുമില്ല. രാജമൗലി എന്ന ദീര്‍ഘദര്‍ശി സംവിധാനം ചെയ്ത ബാഹുബലി എന്ന നാഴികക്കല്ലായ ചിത്രം ഞങ്ങള്‍ക്ക് തന്നതിന് നന്ദി. കൂടുതല്‍ അധ്വാനിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചത് ആ ചിത്രമാണ്', എന്നായിരുന്നു ട്വീറ്റ്.
സാക്‌നില്‍ക്കിന്റെ ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം, ആറാം വെള്ളിയാഴ്ച പത്താന്‍ 1.20 കോടി രൂപ നേടി. ഇതോടെ ചിത്രത്തിന്റെ മൊത്തം കലക്ഷന്‍ 528.89 കോടി രൂപയായി. 510.99 കോടിയായിരുന്നു ബാഹുബലിയുടെ വരുമാനം. ഇതാണ് പത്താന്‍ തകര്‍ത്തത്. ഇന്ത്യയില്‍ നിന്ന് 640 കോടിയും വിദേശ വിപണിയില്‍ നിന്ന് 386 കോടിയും നേടിയ പത്താന്റെ മൊത്തം കലക്ഷന്‍ 1026 കോടി രൂപയാണ്.
Keywords: Latest-News, National, Top-Headlines, Mumbai, Cinema, Film, Bollywood, Sharukh Khan, Entertainment, Pathaan, Baahubali 2, Pathaan Surpasses Baahubali 2 Hindi Box Office, Producer Congratulates Shah Rukh Khan.
< !- START disable copy paste -->