Agniveers | അഗ്‌നിവീറിന്റെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മാര്‍ച്ച് 28ന് ഐഎന്‍എസ് ചില്‍ക്കയില്‍; സായുധ സേനയ്ക്ക് പുതിയ തുടക്കം; പരിശീലനം പൂര്‍ത്തിയാക്കി 273 വനിതകളും
Mar 26, 2023, 09:58 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നാവികസേനയില്‍ നിന്നുള്ള അഗ്‌നിവീറിന്റെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മാര്‍ച്ച് 28ന് ഐഎന്‍എസ് ചില്‍കയില്‍ നടക്കും. പരിശീലനം പൂര്‍ത്തിയാക്കിയ 273 വനിതകളടക്കം 2600 ഓളം അഗ്‌നിവീരന്മാര്‍ പങ്കെടുക്കും. ഐഎന്‍എസ് ചില്‍കയില്‍ നിന്നാണ് ഇവര്‍ പരിശീലനം നേടിയത്. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പാസിംഗ് ഔട്ട് പരേഡിന്റെ മുഖ്യാതിഥിയും അവലോകന ഓഫീസറുമായിരിക്കും. പരിചയസമ്പന്നരായ നാവികര്‍, അന്താരാഷ്ട്ര പ്രശസ്തരായ വനിതാ താരങ്ങള്‍, നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അടയാളമാണ് പാസിംഗ് ഔട്ട് പരേഡ്.
വിജയികളായ ട്രെയിനികളെ കടല്‍ പരിശീലനത്തിനായി മുന്‍നിര യുദ്ധക്കപ്പലുകളില്‍ നിയമിക്കും. 2022 ജൂണ്‍ 14 ന് പ്രതിരോധ മന്ത്രിയും മൂന്ന് സൈനിക മേധാവികളും ചേര്‍ന്നാണ് അഗ്‌നിപഥ് പദ്ധതി ആരംഭിച്ചത്. അഗ്നിവീര്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ പാസിംഗ് ഔട്ട് ചടങ്ങാണിത്. സായുധ സേനയ്ക്ക് ഇതൊരു പുതിയ തുടക്കമാകും. ഒരു പാരമ്പര്യം പോലെ, പാസിംഗ് ഔട്ട് പരേഡ് രാവിലെ നടന്നിരുന്നു. എന്നാല്‍ ഇത്തവണ ആദ്യമായി സൂര്യാസ്തമയത്തിന് ശേഷം പരിപാടി നടക്കും.
ഈ സമയത്ത്, ചില അഗ്‌നിവീരന്മാര്‍ക്ക് മുഖ്യാതിഥിയുടെ പാരിതോഷികവും ലഭിക്കും. ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്ത് അഗ്‌നിപഥ് പദ്ധതിക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് നാവികസേന വനിതാ അഗ്‌നിവീര്‍ ട്രെയിനികള്‍ക്കായി ജനറല്‍ ബിപിന്‍ റാവത്ത് റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഗ്‌നിവീര്‍ വനിതകള്‍ക്ക് ഈ ട്രോഫി നല്‍കും. മാര്‍ച്ച് 28ന് വൈകിട്ട് 5.30 മുതല്‍ ദൂരദര്‍ശന്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും.

Keywords: Agniveers, Indian-Army, Indian-Navy, News, National, Top-Headlines, New Delhi, India, Army, Military, Navy, Passing out parade of first batch of Agniveers to be on March 28.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.