Probe | 'ക്ഷേത്രോത്സവ കലശത്തില്‍ പാര്‍ടികൊടിയും സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജന്റെ കറങ്ങുന്ന ചിത്രവും'; സിപിഎം ഉള്‍പാര്‍ടി അന്വേഷണമാരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) ക്ഷേത്രോത്സവ കലശത്തില്‍ പാര്‍ടികൊടിയും സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചെന്ന സംഭവത്തില്‍ സിപിഎം ജില്ലാനേതൃത്വം അന്വേഷണമാരംഭിച്ചു. പ്രദേശത്തുളള ലോകല്‍ കമിറ്റി യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്. പാര്‍ടി പ്രവര്‍ത്തകര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

നേരത്തെ വ്യക്തിപൂജയുടെ പേരില്‍ പാര്‍ടിയില്‍ നിന്നും ഒതുക്കപ്പെട്ട നേതാവാണ് പി ജയരാജന്‍. അതുകൊണ്ടു തന്നെ വീണ്ടും അതേ വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നത് പാര്‍ടി നേതൃത്വം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സംഭവത്തെ കുറിച്ചു സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പാര്‍ടി ജില്ലാ നേതൃത്വത്തിനോട് റിപോര്‍ട് തേടിയിട്ടുണ്ടെന്നാണ് സൂചന.

ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്ത് സമാപിച്ചാല്‍ ഇക്കാര്യം പാര്‍ടി പരിശോധിച്ചേക്കും. പി ജയരാജന്റെ വീടുനില്‍ക്കുന്ന സ്ഥലമായ പാട്യത്തിനടുത്തുളള പ്രദേശമാണ് പുല്യോട്. നേരത്തെ പി ജയരാജന്‍ കിഴക്കെ കതിരൂരിലാണ് താമസിച്ചു വന്നിരുന്നത്. ആര്‍ എസ് എസ് വധശ്രമം നടന്നതിനു ശേഷമാണ് അദ്ദേഹം പാട്യത്തേക്ക് വീടുമാറിയത്. സിപിഎം പാര്‍ടി ഗ്രാമമായ കതിരൂര്‍ പുല്യോട്ടുകാവ് ക്ഷേത്രോത്സവ കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

Probe | 'ക്ഷേത്രോത്സവ കലശത്തില്‍ പാര്‍ടികൊടിയും സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജന്റെ കറങ്ങുന്ന ചിത്രവും'; സിപിഎം ഉള്‍പാര്‍ടി അന്വേഷണമാരംഭിച്ചു

അതേസമയം, നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് പാര്‍ടി നിലപാടല്ലെന്ന് ജില്ലാ സെക്രടറി എംവി ജയരാജന്‍ വിവാദത്തെ കുറിച്ച് പ്രതികരിച്ചു. തെയ്യത്തിന്റെയും പാര്‍ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു പുല്യോട്ടുംകാവ് ക്ഷേത്രോത്സവ കലശത്തില്‍ പി ജയരാജന്റെ ചിത്രം. ചെഗുവേരയുടെ ചിത്രവും കലശത്തിലുണ്ടായിരുന്നു.

പാര്‍ടി പ്രവര്‍ത്തകരാണ് ചിത്രങ്ങള്‍ കലശത്തില്‍ ഉള്‍പ്പെടുത്തിയത്. കലശങ്ങളും ഘോഷയാത്രകളും രാഷ്ട്രീയ ചിഹ്നങ്ങളോ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടത്തേണ്ടതെന്ന് എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇക്കാര്യത്തില്‍ പാര്‍ടി അന്വേഷണം നടത്തുമെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

Keywords:  Party flag and picture of CPM state committee member P Jayarajan on temple festival '; CPM started investigation, Kannur, News, Religion, Temple, CPM, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia