Follow KVARTHA on Google news Follow Us!
ad

Accident | പാപനാശം ബീചില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം; യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Accident,Trapped,Police,Kerala,
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കല പാപനാശം ബീചില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം. പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം. ഇരുവരെയും താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Paragliding accident in Varkala Papanasam, Thiruvananthapuram, News, Accident, Trapped, Police, Kerala.

ഉത്തരേന്‍ഡ്യന്‍ സ്വദേശികളായ സഞ്ചാരികളാണ് കുടുങ്ങിയതെന്നാണ് വിവരം. പറക്കലിനിടെ ഇവര്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ വിളക്കുകാലില്‍ കുരുങ്ങുകയായിരുന്നു. ഇരുവരും പടുകൂറ്റന്‍ വിളക്കുകാലില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നിലയിലാണ്.

Keywords: Paragliding accident in Varkala Papanasam, Thiruvananthapuram, News, Accident, Trapped, Police, Kerala.

Post a Comment