Follow KVARTHA on Google news Follow Us!
ad

Fine | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; 22 കാരന് 24 വര്‍ഷം കഠിനതടവ്

Palakkad: 24 Years imprisonment for young man who molested minor girl in Ottapalam#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 22 കാരന് തടവ് ശിക്ഷ. നിത്യന്‍ എന്നയാളാണ് കേസിലെ പ്രതി. 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 24 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയുമാണ് പട്ടാമ്പി പോക്‌സോ അതിവേഗ കോടതി വിധിച്ചത്. 

പ്രതിക്ക് വിവിധ വകുപ്പുകളിലായി 24 വര്‍ഷം കഠിന തടവും പിഴയും നല്‍കാന്‍ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.

News,Kerala,State,palakkad,Local-News,Complaint,Molestation,Crime,Minor girls,Fine,Punishment,Accused, Palakkad: 24 Years imprisonment for young man who molested minor girl in Ottapalam


2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ ശിവ ശങ്കരന്‍, സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ബാബുരാജ് എന്നിവരാണ് 2022 ജനുവരിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അനേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.

Keywords: News,Kerala,State,palakkad,Local-News,Complaint,Molestation,Crime,Minor girls,Fine,Punishment,Accused, Palakkad: 24 Years imprisonment for young man who molested minor girl in Ottapalam

Post a Comment