ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളായ ഡെല്‍ഹി, ജമ്മു-കശ്മീര്‍, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, രാജസ്താന്‍ എന്നിവിടങ്ങളിലും രാത്രി 10.20ന് ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ ഇന്‍ഡ്യയില്‍ ആളപായമോ പരുക്കോ റിപോര്‍ട് ചെയ്തിട്ടില്ല. ഡെല്‍ഹിയില്‍ ചില കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ഈ ഭൂചലനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് ഭൂകമ്പത്തിനിടയിലും വാര്‍ത്ത വായിക്കുന്ന ഒരു അവതാരകന്റെ വീഡിയോയാണ്.
ഭൂകമ്പത്തിനിടെ സ്റ്റുഡിയോ കുലുങ്ങിയിട്ടും വാര്‍ത്താവായന തുടരുകയാണ് അവതാരകന്‍. പാകിസ്താനിലെ മഫ് രീഖ് ടിവി അവതാരകനാണ് ഭൂചലനത്തിടയില്‍ അതേ വാര്‍ത്ത തന്നെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. 39 സെകന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അവതാരകന്‍ ഇരിക്കുന്ന സ്റ്റുഡിയോ റൂം കുലുങ്ങുന്നത് കാണാം.
ഇതിനിടെ ഒരാള്‍ അദ്ദേഹത്തിന് പുറകിലൂടെ പുറത്തേയ്ക്ക് പോകുന്നുമുണ്ടായിരുന്നു. എന്നാല്‍ യാതൊരു ഭയവും കൂടാതെ തന്റെ സീറ്റില്‍ ഇരുന്ന് അവതാരകന്‍ വാര്‍ത്ത വായിക്കുകയാണ്. നിരവധി പേരാണ് അവതാരകനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭൂകമ്പസമയത്ത് സംപ്രേക്ഷണം ചെയ്ത പ്രാദേശിക പഷ്തു ടിവി ചാനല്‍ ദൃശ്യമാണിത്. 'അവിശ്വസനീയമായ ധൈര്യം, സമാധാനത്തോടെ ഇരുന്ന് തന്റെ ജോലി പൂര്‍ത്തിയാക്കുന്ന അവതാരകന്‍' എന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ ചിലത്.
ഒമ്പത് രാജ്യങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി 11 പേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് കുട്ടി അടക്കം രണ്ടു പേര്‍ മരിച്ചത്. സ്വാതില്‍ 10 വയസുള്ള പെണ്‍കുട്ടിക്കും ലോവര്‍ ദറില്‍ 24കാരനുമാണ് ജീവന്‍ നഷ്ടമായത്.
പാകിസ്താന്‍-തജികിസ്താന്‍ അതിര്‍ത്തിക്ക് സമീപം തെക്ക് -തെക്ക് കിഴക്ക് അഫ്ഗാന്‍ പട്ടണമായ ജുറുമിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജികല്‍ സര്‍വേ വ്യക്തമാക്കി. ഇന്‍ഡ്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ചൈന, തുര്‍ക് മെനിസ്താന്‍, കസാഖ് സ്താന്‍, താജികിസ്താന്‍, ഉസ്ബെകിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം റിപോര്‍ട് ചെയ്തത്.
Keywords: Pakistani news anchor continues live broadcast while studio shakes during massive earthquake l Video, Islamabad, News, Earth Quake, Video, Social Media, World.Pashto TV channel Mahshriq TV during the earthquake. Bravo anchor continued his live program in the ongoing earthquake.
— Inam Azal Afridi (@Azalafridi10) March 21, 2023
#earthquake #Peshawar pic.twitter.com/WC84PAdfZ6