Imran Khan | തൊഷഖാന കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ഇസ്ലാമാബാദിലേക്ക് യാത്ര പുറപ്പെട്ട ഇമ്രാന്‍ ഖാന്റെ വസതിയില്‍ പൊലീസ് എത്തി; ബാരികേഡ് തകര്‍ത്താണ് എത്തിയതെന്നും ഭാര്യ മാത്രം ഉള്ളപ്പോള്‍ അതിക്രമിച്ച് കയറിയത് ഏത് നിയമപ്രകാരമാണെന്നും മുന്‍ പാക് പ്രധാനമന്ത്രി

 


ലാഹോര്‍: (www.kvartha.com) തൊഷഖാന കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ഇസ്ലാമാബാദിലേക്ക് യാത്ര പുറപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലാഹോറിലെ വസതിയില്‍ പൊലീസ് എത്തി. സംഭവത്തില്‍ പഞ്ചാബ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ വിമര്‍ശനം. ബാരികേഡുകള്‍ തകര്‍ത്താണ് പെലീസ് വീടിനകത്ത് കയറിയതെന്നും വീട്ടില്‍ ആ സമയം ഭാര്യ ബുശ്‌റ ബീഗം മാത്രമാണുണ്ടായിരുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു.

സമാന്‍ പാര്‍കിലെ എന്റെ വസതിയില്‍ ബുശ്‌റ ബീഗം മാത്രമുണ്ടായിരിക്കുന്ന സമയത്ത് പഞ്ചാബ് പൊലീസ് എത്തി അതിക്രമം കാണിച്ചു. ഏത് നിയമപ്രകാരമാണ് അവര്‍ ഈ അതിക്രമം ചെയ്തത്? ഇതെല്ലാം ഓടിപ്പോയ നവാസ് ശെരീഫിനെ അധികാരത്തിലെത്തിക്കാനുള്ള ലന്‍ഡന്‍ പദ്ധതിയുടെ ഭാഗമാണെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

ഇമ്രാന്റെ വസതിക്ക് മുന്നില്‍ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാതിച്ചാര്‍ജ് നടത്തുന്നതിന്റെ വീഡിയോ പാര്‍ടി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമവും അത് തടയാനുള്ള പാര്‍ടി പ്രവര്‍ത്തകരുടെ ശ്രമം മുറക്ക് നടക്കുന്നതിന്റെ പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി.

Imran Khan | തൊഷഖാന കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ഇസ്ലാമാബാദിലേക്ക് യാത്ര പുറപ്പെട്ട ഇമ്രാന്‍ ഖാന്റെ വസതിയില്‍ പൊലീസ് എത്തി; ബാരികേഡ് തകര്‍ത്താണ് എത്തിയതെന്നും ഭാര്യ മാത്രം ഉള്ളപ്പോള്‍ അതിക്രമിച്ച് കയറിയത് ഏത് നിയമപ്രകാരമാണെന്നും മുന്‍ പാക് പ്രധാനമന്ത്രി

തൊഷഖാന കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് ഇമ്രാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ഇമ്രാനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്. തൊഷാഖാന എന്ന ട്രഷറിയില്‍ സൂക്ഷിച്ച വില കൂടിയ സമ്മാനങ്ങള്‍ വില്‍പന നടത്തിയത് വഴി അളവില്‍ കവിഞ്ഞ സ്വത്ത് ഇമ്രാന്‍ ആര്‍ജിച്ചെന്നാണ് കേസ്.

ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ രാജ്യത്തെ സമ്മാന ശേഖരത്തിലേക്ക് (തൊഷാഖാന) നല്‍കണമെന്നാണ് പാക് നിയമം. സമ്മാനങ്ങളോ, അതിന്റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി നടപടി സ്വീകരിക്കാനും നിയമം അധികാരം നല്‍കുന്നു.

Keywords:  Pak Police Break Into Imran Khan's Home Hours After He Leaves For Court, Lahore, News, Politics, Imran Khan, Police, Court, Twitter, Criticism, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia