ന്യൂഡെല്‍ഹി: (www.kvartha.com) രണ്ട് പുരസ്‌കാരങ്ങളുമായി ഓസ്‌കര്‍ വേദിയില്‍ തിളങ്ങി ഇന്‍ഡ്യ. 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലുമാണ് ഇന്‍ഡ്യ ഓസ്‌കര്‍ നേടിയത്. 11 നോമിനേഷനുകളുമായി എത്തിയ 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.
ഇപ്പോഴിതാ വിജയികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്. ആര്‍ ആര്‍ ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. ഓസ്‌കാറിന്റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.
'അസാധാരണമായ നേട്ടമാണ് ഇത്. നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വര്‍ഷങ്ങളില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നു.' - നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത എലിഫന്റ് വിസ്‌പേറേഴ്‌സ് എന്ന ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട് ഫിലിമിനുള്ള ഓസ്‌കറാണ് നേടിയിട്ടുള്ളത്. നെറ്റ്ഫ്‌ലിക്‌സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മ്മാണം. ഇത് ജന്മനാടായ ഇന്‍ഡ്യയ്ക്ക് സമര്‍പിക്കുന്നുവെന്നാണ് കാര്‍ത്തിനി ഗോണ്‍സാല്‍വെസ് ഓസ്‌കര്‍ വേദിയില്‍ പറഞ്ഞത്.
മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്റ് വിസ്‌പേറേഴ്‌സ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കാര്‍ത്തിനി ഗോണ്‍സാല്‍വെസിന് സാധിച്ചു.
ഇതിന്റെ നേട്ടത്തിലും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. 'ദി എലിഫന്റ് വിസ്പറേഴ്സ്' മുഴുവന്‍ ടീമിനും അഭിനന്ദനം അറിയിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവരുടെ ഡോക്യുമെന്ററി മനോഹരമായി ഉയര്‍ത്തി കാട്ടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
അവാര്‍ഡുകള്‍:
മികച്ച ആനിമേഷന്‍ ചിത്രം: ഗിലെര്‍മോ ഡെല്‍ ടോറോസ് പിനാകിയോ
മികച്ച സഹ നടന്‍: കെ ഹുയ് ക്വാന്‍ (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹ നടി: ജാമി ലീ കര്‍ടിസ് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ഡോക്യുമെന്ററി ഫീചര്‍ സിനിമ: നവോമി
മികച്ച ഹ്രസ്വ ചിത്രം: എന്‍ ഐറീഷ് ഗുഡ് ബൈ
മികച്ച ഛായാഗ്രാഹകന്‍: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)
മിക്ക മേകപ്, ഹെയര്‍ സ്‌റ്റൈല്‍: ദ വെയ്ല്‍
മികച്ച വസ്ത്രാലങ്കാരം: റുത്ത് കാര്‍ടെര്‍ (ബ്ലാക്ക്: വഗാണ്ട ഫോര്‍ എവര്‍)
മികച്ച വിദേശ ചിത്രം: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
മികച്ച ഡോക്യമെന്ററി ഷോര്‍ട് ഫിലിം: ദ എലിഫന്റ് വിസ്പറേഴ്‌സ്)
പ്രൊഡക്ഷന്‍ ഡിസൈന്‍: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്
മികച്ച പശ്ചാത്തല സംഗീതം: വോക്കര്‍ ബെര്‍ടെല്‍മാന്‍ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)
മികച്ച വിഷ്വല്‍ എഫക്റ്റ്‌സ് : അവതാര്‍: വേ ഓഫ് വാട്ടര്‍
മികച്ച തിരക്കഥ : ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട് ( എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച അവലംബിത തിരക്കഥ: സാറ പോളി (വുമണ്‍ ടോക്കിംഗ്)
സൗണ്ട് ഡിസൈന്‍: ടോപ് ഗണ്‍: മാവെറിക്ക്
മികച്ച ഗാനം: നാട്ടു നാട്ടു (ആര്‍ആര്‍ആര്‍)
മികച്ച സംവിധായകര്‍: ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് (എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച നടന്‍: ബ്രണ്ടന്‍ ഫ്രേസര്‍ (ദ വെയ്ല്‍)
മികച്ച നടി: മിഷേല്‍യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ചിത്രം: എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്.
Keywords: News, New Delhi, National, Prime Minister, Narendra Modi, Award, Oscar, Top-Headlines, Latest-News, Trending, Oscars 2023 win: PM Modi, leaders greet 'RRR', 'The Elephant Whisperers' teamsCongratulations to @EarthSpectrum, @guneetm and the entire team of ‘The Elephant Whisperers’ for this honour. Their work wonderfully highlights the importance of sustainable development and living in harmony with nature. #Oscars https://t.co/S3J9TbJ0OP
— Narendra Modi (@narendramodi) March 13, 2023