Follow KVARTHA on Google news Follow Us!
ad

Human chain | അദാനി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം, സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണം; പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ എം പിമാരുടെ മനുഷ്യച്ചങ്ങല

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Parliament,Protesters,Conspiracy,Media,National,
ന്യൂഡെല്‍ഹി: (www.kvartha.com) അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ എം പിമാരുടെ മനുഷ്യച്ചങ്ങല. കഴിഞ്ഞ നാലു ദിവസങ്ങളായി അദാനി വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ സഭ സ്തംഭിച്ചിരുന്നു.

രാവിലെ പാര്‍ലമെന്റ് കെട്ടിടത്തിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഒത്തുകൂടിയിരുന്നു. ഡിഎംകെ, എന്‍സിപി, എസ് പി, ആര്‍ ജെ ഡി, ബി ആര്‍ എസ്, സിപിഎം, സി പി ഐ, ജെഡിയു, ജെഎംഎം, എംഡിഎംകെ, വിസികെ, എഎപി, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ടികളുടെ പ്രതിനിധികളാണ് യോഗത്തിനെത്തിയത്.

Opposition leaders form human chain in Parliament premises, demand JPC probe into Adani issue, New Delhi, News, Parliament, Protesters, Conspiracy, Media, National

അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ഞങ്ങളുടെ ആവശ്യം അവഗണിക്കുകയും പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് അവരുടെ ഗൂഢാലോചനയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം നാലാം ദിവസവും ഭരണപക്ഷ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. രാഹുലിന്റെ യുകെയിലെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ബിജെപിയും അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ലോക്‌സഭയിലും രാജ്യസഭയിലും ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചു. തൃണമൂല്‍ എംപിമാര്‍ രാവിലെ ഇരു സഭകളിലും കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി അസാധാരണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Keywords: Opposition leaders form human chain in Parliament premises, demand JPC probe into Adani issue, New Delhi, News, Parliament, Protesters, Conspiracy, Media, National.

Post a Comment