Follow KVARTHA on Google news Follow Us!
ad

Happiness | ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെക്കാൾ പിന്നിലായി ഇന്ത്യ; യുദ്ധത്തിൽ തകർന്ന യുക്രൈനും മുന്നിൽ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍On happiness index, Pakistan, war-hit Ukraine fare better than India
ന്യൂഡെൽഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുമ്പോഴും 2023ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ രാജ്യത്തിന് മികച്ച പ്രകടനം കാഴ്ചവക്കാനായില്ല. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ റാങ്കിംഗ് മെച്ചപ്പെടുത്തിയെങ്കിലും ഏറ്റവും മോശം സ്ഥാനത്താണ് ഇപ്പോഴുമുള്ളത്. നേരത്തെ 136-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 10 പോയിന്റിന്റെ നേരിയ പുരോഗതിക്ക് ശേഷം 126-ാം സ്ഥാനത്തെത്തി.

New Delhi, Pakistan, War, Ukraine, India, Report, Economic Crisis, National, News, On happiness index, Pakistan, war-hit Ukraine fare better than India.

അതേസമയം, ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്‌താന് താഴെയാണ് ഇന്ത്യയുടെ സ്ഥാനം. 137 രാജ്യങ്ങളിൽ പാകിസ്‌താൻ 108-ാം സ്ഥാനത്താണ്. യുദ്ധബാധിതരായ റഷ്യയും യുക്രൈനും ഇന്ത്യയേക്കാൾ ഉയർന്ന റാങ്ക് നേടി. റഷ്യ 70-ാം സ്ഥാനത്താണ്, യുക്രെയ്ൻ 2022-ലെ 136-ൽ നിന്ന് 2023-ൽ 92-ാം സ്ഥാനത്തെത്തി. റിപ്പോർട്ടിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അഭിപ്രായമൊന്നും വന്നിട്ടില്ലെങ്കിലും, ഇന്ത്യൻ നെറ്റിസൺമാർ സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ചർച്ചയാക്കി. യുഎന്‍ സുസ്ഥിരവികസന സൊല്യൂഷന്‍സ് നെറ്റ് വര്‍ക് ആണ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്

റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ 78-ാം സ്ഥാനത്താണ്. അടുത്തിടെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ഇപ്പോൾ വീണ്ടെടുക്കുകയും ചെയ്യുന്ന ശ്രീലങ്ക
ഇന്ത്യയേക്കാൾ മുന്നിട്ട് നിൽക്കുന്നു. 112-ാം സ്ഥാനത്താണ് അയൽ രാജ്യം. ഫിന്‍ലന്‍ഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക് രണ്ടാം സ്ഥാനവും ഐസ്‌ലാന്‍ഡ് മൂന്നാം സ്ഥാനത്തുമുണ്ട്. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തല്‍, പോസിറ്റീവ് വികാരങ്ങള്‍, നെഗറ്റീവ് ചിന്തകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തോഷ രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്.

Keywords: New Delhi, Pakistan, War, Ukraine, India, Report, Economic Crisis, National, News, On happiness index, Pakistan, war-hit Ukraine fare better than India.
< !- START disable copy paste -->

Post a Comment