ന്യൂഡെല്‍ഹി: (www.kvartha.com) മരുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ഭര്‍തൃ പിതാവ്. ജോലിക്ക് പോകാന്‍ ശ്രമിച്ചതിനാണ് 26 കാരിയായ മരുമകളെ വയോധികന്‍ ഉപദ്രവിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. മരുമകളെ തലയ്ക്കടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വടക്ക് -കിഴക്കന്‍ ഡെല്‍ഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
പൊലീസ് പറയുന്നത്: പ്രേം നഗറിലാണ് കാജലും ഭര്‍ത്താവ് പ്രവീണ്‍കുമാറും താമസിക്കുന്നത്. പ്രവീണ്‍ കുമാറിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാജല്‍ ജോലിക്ക് ശ്രമിക്കുന്നത്. തുടര്‍ന്ന് ജോലിക്കായി ഇന്റര്‍വ്യൂന് പോവുമ്പോഴായിരുന്നു ഭര്‍തൃ പിതാവിന്റെ ആക്രമണം. മരുമകള്‍ ജോലിക്ക് പോകുന്നത് ഭര്‍തൃ പിതാവിന് ഇഷ്ടമായിരുന്നില്ല.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാജല്‍ നടന്നുപോകുമ്പോള്‍ ഭര്‍തൃ പിതാവ് പിറകെ വരുന്നതും ഇഷ്ടിക കൊണ്ട് തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കാജല്‍ കുതറി മാറുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് ഇയാള്‍ തലയ്ക്കടിക്കുന്നതാണ് കാണുന്നത്.
ഗുരുതരമായി പരുക്കേറ്റ യുവതി ഡെല്‍ഹിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി ചികിത്സ തേടി. യുവതിയുടെ തലയ്ക്ക് 17 സ്റ്റിചുകളാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. കാജലിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍തൃ പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, National, India, New Delhi, Job, attack, Video, Complaint, Local-News, Police, Crime, On Camera, Delhi Man Atatcked Woman With Brick. She Wanted To Work