Follow KVARTHA on Google news Follow Us!
ad

Obituary | ഒമാനില്‍ പ്രവാസി വനിത ഹൃദയാഘാതം മൂലം മരിച്ചു

Oman: Malayali expatriate woman died due to cardiac arrest #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


സലാല: (www.kvartha.com) കോട്ടയം സ്വദേശിയായ പ്രവാസി വനിത ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ചങ്ങനാശ്ശേരി കറുകച്ചാല്‍ നെടുംകുന്നം മിനി മന്ദിരത്തില്‍ സി എം ബാലകൃഷ്ണന്റെ ഭാര്യ സൈമ ബാലകൃഷ്ണന്‍ (52) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി ഭര്‍ത്താവ് ബാലകൃഷ്ണനോടൊപ്പം സലാലയിലായിരുന്നു താമസം. ബുധനാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൈമയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

News, international, World, Gulf, Death, Obituary, Dead Body, Oman, Oman: Malayali expatriate woman died due to cardiac arrest


സലാല സുല്‍ത്വാന്‍ ഖാബൂസ് ആശുപത്രിയിടെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ് - പരമേശ്വരന്‍ നായര്‍. മാതാവ് - ജഗദമ്മ. മക്കള്‍ -  ഗോകുല്‍ ബി നായര്‍, ഗോപിക ബി നായര്‍ (ഇരുവരും ദുബൈയില്‍). സഹോദരങ്ങള്‍ - പ്രീത, ഹേമ, അമ്പിളി.

Keywords: News, international, World, Gulf, Death, Obituary, Dead Body, Oman, Oman: Malayali expatriate woman died due to cardiac arrest 

Post a Comment