Valeri Bukarei | ട്രാക് മാര്‍കിങ്ങിനായി ഒളിംപ്യന്‍ വലേരി ബുകറേയ് പരിയാരത്ത്

 


കണ്ണൂര്‍: (www.kvarth.com) ട്രാക് മാര്‍കിങ്ങിനായി ഒളിംപ്യന്‍ വലേരി ബുകറേയ് പരിയാരത്ത്. 92 ലെ ബാഴ്സലോണ ഒളിംപിക്സിലും 96 അറ്റ്ലാന്റാ ഒളിംപിക്സിലും എസ്തോണിയ എന്ന രാജ്യത്തെ പ്രതിനിധീകരിച്ച് പുരുഷവിഭാഗം പോള്‍ വാള്‍ടില്‍ മത്സരിച്ച വലേരി ബുകറേയാണ് ഗവ. മെഡികല്‍ കോളജ് പരിയാരത്ത് ഖേലോ ഇന്‍ഡ്യാ സിന്തറ്റിക് ട്രാകിന്റെ ലൈന്‍ മാര്‍കിങ്ങിനായി എത്തിയത്.

Valeri Bukarei | ട്രാക് മാര്‍കിങ്ങിനായി ഒളിംപ്യന്‍ വലേരി ബുകറേയ് പരിയാരത്ത്

പരിയാരത്ത് എത്തി ജോലി ആരംഭിച്ച വലേരി മാര്‍കിങ്ങ് അത് പൂര്‍ത്തിയാക്കി അടുത്തദിവസം മടങ്ങും. യു എസ് എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലേരി തന്നെ പ്രസിഡന്റായ കാന്‍സ്റ്ററ്റ് കംപനിയാണ് മാര്‍കിങ്ങിന്റെ ചുമതല ഏറ്റെടുത്തത്. യൂറോപ്യന്‍ ചാംപ്യന്‍ഷിപിലും ഗുഡ് വില്‍ ഗെയിംസിലും പോള്‍ വാള്‍ടില്‍ സ്വര്‍ണമെഡല്‍ നേടിയ വലേരി 93 ല്‍ സ്റ്റുഗര്‍ടില്‍ വച്ച് നടന്ന ലോക അത്ലറ്റിക്സ് മീറ്റില്‍ ഏഴാമതായിരുന്നു.

വലേറിയുടെ പേഴ്സനല്‍ ബെസ്റ്റ് ജംപായ 5.85 മീറ്റര്‍ ഉയരമാണ് ഇപ്പോഴും എസ്തോണിയ രാജ്യത്തിന്റെ നാഷനല്‍ റെകോര്‍ഡ്. മുന്‍ ലോക റെകോഡുകാരന്‍ സെര്‍ജി ബുബകയ്ക്കൊപ്പം അറ്റ്ലാന്റയിലും ബാഴ്സലോണയിലും മത്സരിച്ചതിന്റെ ഓര്‍മകള്‍ മഹത്തരമാണെന്ന് വലേരി പറഞ്ഞു.

Keywords:  Olympian Valery Bucarei in Pariyaram for track marking, Kannur, News, Sports, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia