Follow KVARTHA on Google news Follow Us!
ad

Arrested | പ്രധാനമന്ത്രിക്കെതിരായി ആക്ഷേപകരമായ പോസ്റ്റര്‍ പതിപ്പിച്ചെന്ന് പരാതി; ഡെല്‍ഹിയില്‍ 100 പേര്‍ക്കെതിരെ കേസ്; 6 പേര്‍ അറസ്റ്റില്‍

Objectionable posters against PM Narendra Modi: 100 FIRs, 6 held in Delhi#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ആക്ഷേപകരമായ പോസ്റ്റര്‍ പതിപ്പിച്ചെന്ന പരാതിയില്‍ ഡെല്‍ഹി പോലീസ് 100 പേര്‍ക്കെതിരെ കേസെടുത്തു. ആറ് പേരെ പൊലീസ് അറസ്റ്റും ചെയ്തു. പോസ്റ്ററുകളില്‍ അച്ചടിശാലയുടെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല.

'മോദി ഹഠാവോ ദേശ് ബചാവോ' (മോദിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ) എന്നായിരുന്നു പോസ്റ്ററിലെ വാചകം. വിഷയത്തില്‍ പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കല്‍ നിയമം എന്നി വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്തുവെന്ന് സ്പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു. 
News, National, India, New Delhi, Complaint, Narendra Modi, Prime Minister, Police, Arrested, Case, FIR, Posters, Top-Headlines, Objectionable posters against PM Narendra Modi: 100 FIRs, 6 held in Delhi



തലസ്ഥാനത്തെ ആം ആദ്മി പാര്‍ടി (എഎപി) ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഒരു വാനും പൊലീസ് തടയുകയും ചെയ്തു. വാഹനത്തിന്‍ നിന്ന് കുറച്ച് പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും  വാഹനത്തിലുണ്ടായിരുന്ന ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു. 

ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2000-ത്തോളം മോദി വിരുദ്ധ പോസ്റ്ററുകള്‍ ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.

Keywords: News, National, India, New Delhi, Complaint, Narendra Modi, Prime Minister, Police, Arrested, Case, FIR, Posters, Top-Headlines, Objectionable posters against PM Narendra Modi: 100 FIRs, 6 held in Delhi

Post a Comment