Controversy | യുവമോര്‍ച ജില്ലാ കമിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞെന്ന സംഭവത്തില്‍ ദേശീയ വനിതാ കമിഷന്‍ ചെയര്‍പഴ്‌സന്റെ ഇടപെടല്‍; 9 ന് കേരളത്തില്‍ എത്തും

 


ന്യൂഡെല്‍ഹി: (www.kvartha.com) യുവമോര്‍ച ജില്ലാ കമിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞെന്ന സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിതാ കമിഷന്‍ (എന്‍ഡബ്ല്യുസി) ചെയര്‍പഴ്‌സന്‍ രേഖ ശര്‍മ. അന്വേഷണത്തിനായി മാര്‍ച് ഒമ്പതിന് അവര്‍ കേരളത്തിലെത്തും.

Controversy | യുവമോര്‍ച ജില്ലാ കമിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞെന്ന സംഭവത്തില്‍ ദേശീയ വനിതാ കമിഷന്‍ ചെയര്‍പഴ്‌സന്റെ ഇടപെടല്‍; 9 ന് കേരളത്തില്‍ എത്തും

കോഴിക്കോട് മുണ്ടിക്കല്‍താഴം ജന്‍ക്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചതിനാണ് വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. സംഭവം വിവാദമായിരുന്നു.

ഇതുസംബന്ധിച്ച മഹിളാ മോര്‍ചയുടെ ട്വീറ്റിനു മറുപടിയായി വിഷയം ഏറ്റെടുക്കും' എന്ന് രേഖ ശര്‍മ ട്വീറ്റ് ചെയ്തു. കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും അത് സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ലംഘിക്കുന്നവരെന്നുമായിരുന്നു മഹിളാ മോര്‍ചയുടെ ട്വീറ്റ്.

സംഭവത്തെ അപലപിക്കുന്നതായും വിഷയത്തില്‍ നടപടിയെടുക്കാന്‍ ദേശീയ വനിതാ കമിഷനോട് അഭ്യര്‍ഥിക്കുന്നതായും ട്വീറ്റില്‍ കുറിച്ചിരുന്നു. വിസ്മയ പിലാശ്ശേരിയെ പുരുഷ പൊലീസ് തടയുന്നതിന്റെ മാധ്യമ വാര്‍ത്ത മഹിളാ മോര്‍ച സംസ്ഥാന അധ്യക്ഷ നിവേദിത ട്വീറ്റ് ചെയ്തിരുന്നു.

Keywords: NWC to take up issue that, Yuva Morcha woman leader taken by Policeman, New Delhi, News, Politics, Controversy, Police, Twitter, Allegation, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia