Follow KVARTHA on Google news Follow Us!
ad

North Korean | അസാധാരണമായ നിമയം വീണ്ടും കടുപ്പിച്ചു; 'മക്കള്‍ ഹോളിവുഡ് പടം കണ്ടാല്‍ മാതാപിതാക്കളെ പിടിച്ച് ജയിലിലിടുമെന്ന് ഉത്തരകൊറിയ'

North Korean Parents Who Let Children Watch Hollywood Films Will Be Sent To Prison: Report#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


സിയോള്‍: (www.kvartha.com) ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഭരിക്കുന്ന ഏകാധിപത്യ രാഷ്ട്രത്തിന് അസാധാരണമായ നിയമങ്ങളും നിയമാവലികളുമുണ്ട്. ഇപ്പോള്‍, പാശ്ചാത്യ മാധ്യമങ്ങളുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, പാശ്ചാത്യ നിര്‍മിത സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാല്‍ മാതാപിതാക്കളെ ശിക്ഷിക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയതായി രാജ്യത്തെ വൃത്തങ്ങള്‍ പറഞ്ഞതായി റേഡിയോ ഏഷ്യ റിപോര്‍ട് ചെയ്യുന്നു. 

കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്നാണ് ഉത്തര കൊറിയയുടെ കടുത്ത നിയമം. കുട്ടികള്‍ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് ഗുരുതരമായ മുന്നറിയിപ്പ് നല്‍കുക എന്ന ഉത്തര കൊറിയയിലെ പഴയ നിയമമാണ് ഇപ്പോള്‍ മാറുന്നത്. പുതിയ ചട്ടം അനുസരിച്ച്, വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോള്‍ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബര്‍ കാംപുകളിലേക്കും കുട്ടികള്‍ക്ക് അഞ്ച് വര്‍ഷം തടവും ലഭിക്കും. 

'കുട്ടികളുടെ വിദ്യാഭ്യാസം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് യോഗത്തിന് എത്തിയ സര്‍കാര്‍ പ്രതിനിധി പറഞ്ഞു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ തിരുത്തിയില്ലെങ്കില്‍, അവര്‍ മുതലാളിത്തത്തിന്റെ സ്തുതി പാഠകര്‍ ആകുകയും സോഷ്യലിസ്റ്റ് വിരുദ്ധരാകുകയും ചെയ്യും ' - സര്‍കാര്‍ പ്രതിനിധി പറഞ്ഞതായി റേഡിയോ ഏഷ്യ റിപോര്‍ട് പറയുന്നു. 

ഹോളിവുഡ് സിനിമകളും മറ്റും കാണുന്നത് പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്നും അതിനാല്‍ അത് ചെയ്യുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നാണ് കിം ജോങ് ഉന്‍ നേതൃത്വം നല്‍കുന്ന ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ തീരുമാനം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കുട്ടികളെ 'ശരിയായി' പഠിപ്പിക്കാനാണ് മാതാപിതാക്കള്‍ തയ്യാറാകേണ്ടത് എന്നാണ് കിം ഭരണകൂടം പറയുന്നത്. 

News,World,international,North Korean leader,Kim Jong Il,Korea, Hollywood, Entertainment,Law,Top-Headlines,Latest-News,Report,Punishment, North Korean Parents Who Let Children Watch Hollywood Films Will Be Sent To Prison: Report


ഒരോ ഉത്തര കൊറിയന്‍ പൗരനും സര്‍കാര്‍ സംവിധാനത്തില്‍ വിളിക്കുന്ന ആഴ്ചയിലുള്ള അയല്‍പക്ക  യൂനിറ്റ് മീറ്റിംഗുകളില്‍ പങ്കെടുക്കണം. ഇത്തരത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത ഒരു പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയന്‍ പൗരനാണ് റേഡിയോ ഫ്രീ ഏഷ്യയോട് പുതിയ നിയമം സംബന്ധിച്ച് പറഞ്ഞത്. ഈ യോഗങ്ങളില്‍ പുതിയ നിയമ പ്രകാരം മാതാപിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പുകള്‍ നല്‍കിയെന്നാണ് റിപോര്‍ട്.

ഉത്തരകൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും മറ്റും എത്തിച്ചാല്‍ വധശിക്ഷയിലൂടെ പോലും ശിക്ഷിക്കപ്പെടാവുന്ന കുറ്റം നേരത്തെ തന്നെ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം, ദക്ഷിണ കൊറിയന്‍, അമേരികന്‍ സിനിമകള്‍ കണ്ടെന്നാരോപിച്ച് രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പരസ്യമായി നാട്ടുകാര്‍ക്ക് മുന്നില്‍വച്ച് വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.

Keywords: News,World,international,North Korean leader,Kim Jong Il,Korea, Hollywood, Entertainment,Law,Top-Headlines,Latest-News,Report,Punishment, North Korean Parents Who Let Children Watch Hollywood Films Will Be Sent To Prison: Report

Post a Comment