Follow KVARTHA on Google news Follow Us!
ad

Vacancies | നോര്‍ക റൂട്‌സ് മുഖേന സഊദി അറേബ്യയില്‍ തൊഴിവസരങ്ങള്‍; പ്രവൃത്തി പരിചയം ആവശ്യമില്ല; മാര്‍ച് 11 വരെ അപേക്ഷിക്കാം, അറിയാം

Norka roots invites applications for vacancies in Saudi Health ministry #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



തിരുവനന്തപുരം: (www.kvartha.com) നോര്‍ക റൂട്‌സ് മുഖേന സഊദി അറേബ്യയില്‍ വിവിധ വകുപ്പുകളില്‍ തൊഴിവസരങ്ങള്‍
സഊദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്‌മെന്റ് സംഘടിപ്പിക്കുന്നു. 

നഴ്‌സുമാര്‍ക്ക് നഴ്‌സിങ്ങില്‍ ബി എസ് സി/ പോസ്റ്റ് ബി എസ് സി/ എം എസ്  സി / പി എച് ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. നഴ്‌സിങ്ങ് പ്രൊഫഷനലുകള്‍ക്ക് 35 വയസാണ് പ്രായപരിധി.

പ്ലാസ്റ്റിക് സര്‍ജറി/ കാര്‍ഡിയാക്/ കാര്‍ഡിയാക് സര്‍ജറി/ എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ICU/ NICU/ ഒബ്സ്റ്റട്രിക്‌സ് & ഗൈനകോളജി/ ഓര്‍തോപീഡിക്സ് / PICU/ പീഡിയാട്രിക് ER എന്നീ ഡിപാര്‍ട്‌മെന്റുകളിലേക്കാണ് സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാരുടെ റിക്രൂട്‌മെന്റ്. മുതിര്‍ന്നവര്‍ക്കുള്ള ER, AKU, CCU, ക്ലിനികല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂനിറ്റ് (ICU), ലേബര്‍ & ഡെലിവറി, മെറ്റേണിറ്റി ER, മെറ്റേണിറ്റി ജെനറല്‍, മെഡികല്‍ & സര്‍ജികല്‍, മെഡികല്‍ & സര്‍ജികല്‍ ടവര്‍, NICU, ഓപറേഷന്‍ തിയേറ്റര്‍ (OT/OR ), പീഡിയാട്രിക് CBÀ, പീഡിയാട്രിക് ജെനറല്‍, പിഐസിയു, wound ടീം, മാനുവല്‍ ഹാന്‍ഡ്‌ലിംഗ്, IV ടീം എന്നീ  വിഭാഗങ്ങളിലാണ് നഴ്‌സുമാരുടെ  ഒഴിവുകള്‍.

News,Kerala,State,Thiruvananthapuram,Saudi Arabia,Gulf,Top-Headlines, Job,Labours,Nurses,Doctor,NORKA, Norka roots invites applications for vacancies in Saudi Health ministry


ശമ്പളം സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച്  ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടികറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട് ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ  ഇന്റര്‍വ്യൂ തീയതി, സ്ഥലം എന്നിവ അറിയിക്കും. 

മാര്‍ച് 14 മുതല്‍ 16 വരെ ബെംഗ്‌ളൂറിലാണ് അഭിമുഖങ്ങള്‍ നടക്കുക. സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ക്ക് മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല. മാര്‍ച് 11 വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് നോര്‍ക റൂട്‌സ് ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ അറിയിച്ചു. 

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക റൂട്‌സിന്റെ www(dot)norkaroots(dot)org,  www(dot)nifl(dot)norkaroots(dot)org എന്നീ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷിക്കാവുന്നതാണ്. 

ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്, ഡിഗ്രി സര്‍ടിഫികറ്റ്, എക്‌സ്പീരിയന്‍സ് സര്‍ടിഫികറ്റ് എന്നിവയുടെ സ്‌കാന്‍ഡ് പകര്‍പുകള്‍, വൈറ്റ് ബാക് ഗ്രൗന്‍ഡ് വരുന്ന ഒരു പാസ്‌പോര്‍ട് സൈസ് ഫോടോ എന്നിവ ലിങ്കില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

Keywords: News,Kerala,State,Thiruvananthapuram,Saudi Arabia,Gulf,Top-Headlines, Job,Labours,Nurses,Doctor,NORKA, Norka roots invites applications for vacancies in Saudi Health ministry 

Post a Comment