തൃശൂര്‍: (www.kvartha.com) പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിയില്‍ പബ്ലിക് പ്രോസിക്യൂടര്‍ക്കെതിരെ കേസ്. ജാമ്യമില്ലാക്കേസാണ് ചുമത്തിയിരിക്കുന്നത്. തൃശൂര്‍ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂടറായ അഡ്വ. കെ ആര്‍ രജിത് കുമാറിനെതിരെയാണ് കേസെടുത്തത്. നാലു വകുപ്പുകള്‍ പ്രകാരാണ് ചാവക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്.
മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികള്‍ക്കുവേണ്ടി രജിത് കുമാര്‍ ഇടപെട്ടെന്നാണ് ആക്ഷേപം. യുവതി നല്‍കിയ പരാതിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസിലെ പ്രോസിക്യൂടറെന്ന വ്യാജേന യുവതിയെ സമീപിച്ച് പീഡനക്കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. യുവതിയുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Case, Advocate, Judiciary, Accused, Crime, Police, Non-bailable booked against Public Prosecutor