Follow KVARTHA on Google news Follow Us!
ad

G20 meet | യുക്രൈന്‍ വിഷയത്തില്‍ സമവായമില്ല; ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് സമാപനം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Meeting,Ukraine,Ministers,National,
ന്യൂഡെല്‍ഹി: (www.kvartha.com) യുക്രൈന്‍ വിഷയത്തില്‍ സമവായമില്ലാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു സമാപനം. യുക്രൈയിനിലെ റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തില്‍ യോജിപ്പുണ്ടായില്ലെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ പ്രതികരണം. യുക്രൈന്‍ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുമാണ് വിയോജിപ്പെന്നും അദ്ദേഹം അറിയിച്ചു.

No joint communique due to differences over Russia-Ukraine conflict: Jaishankar after G20 meet, New Delhi, News, Politics, Meeting, Ukraine, Ministers, National.

റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക വിവരം. എതിരഭിപ്രായമുണ്ടെന്ന കാര്യം പ്രമേയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അംഗ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി അഭിപ്രായം രേഖപ്പെടുത്തി. യോഗത്തില്‍ യുഎസും റഷ്യയും തമ്മില്‍ യുക്രൈന്‍ വിഷയത്തില്‍ പരസ്പരം ആരോപണങ്ങളുന്നയിച്ചതായുള്ള റിപോര്‍ടുകളും പുറത്തുവന്നിട്ടുണ്ട്.

Keywords: No joint communique due to differences over Russia-Ukraine conflict: Jaishankar after G20 meet, New Delhi, News, Politics, Meeting, Ukraine, Ministers, National.

Post a Comment