കഴിഞ്ഞ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് കൊണ്ടുവന്ന മുസ്ലീങ്ങൾക്കുള്ള സംവരണം ഭരണഘടനാ പ്രകാരമല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു സംവരണം കൊണ്ടുവന്നത്. ആ സംവരണം ബിജെപി അവസാനിപ്പിച്ചു', അമിത് ഷാ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്ത്രിസഭാ യോഗത്തിൽ, ബസവരാജ് ബൊമ്മൈ സർക്കാർ വെള്ളിയാഴ്ച മുസ്‌ലിംകൾക്കുള്ള നാല് ശതമാനം ഒബിസി സംവരണം ഒഴിവാക്കി രണ്ട് പ്രബല സമുദായങ്ങളായ വീരശൈവ-ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും വീതിച്ച് നൽകുകയായിരുന്നു.
ഒബിസി മുസ്ലീങ്ങളെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലേക്ക് (ഇഡബ്ല്യുഎസ്) മാറ്റാനും തീരുമാനിച്ചു.
ഞായറാഴ്ച കർണാടക സന്ദർശനത്തിനിടെ 'ഗരോട്ട ഷഹീദ് സ്മാരക'വും സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ സ്മാരകവും അമിത് ഷാ ഉദ്ഘാടനം ചെയ്തു. സർദാർ പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി വഹിച്ച സുപ്രധാന പങ്കിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും ഹൈദരാബാദ് വിമോചനത്തിന്റെയും രക്തസാക്ഷികളെ കോൺഗ്രസ് പാർട്ടി ഒരിക്കലും അനുസ്മരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Bangalore, National, News, Muslim, Amit-Shah, Government, Karnataka, Election, Congress, BJP, Politics, Political-News, Inauguration, Top-Headlines, No Constitutional provision for Muslim reservation: Amit Shah
< !- START disable copy paste -->