Criticized | രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നിലപാട് ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നിലപാട് ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. കര്‍ണാടകയിലെ പ്രസംഗത്തിനെതിരെ ഗുജറാതില്‍ കേസ് നല്‍കാന്‍ ബിജെപി എംഎല്‍എ തയാറായത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നതിനുള്ള നീക്കം ജനാധിപത്യത്തിന്റെ നാരായവേര് മുറിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുമ്പോള്‍ ചോദ്യം ചോദിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നയസമീപനം അതീവ ഗുരുതരവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.

Criticized | രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നിലപാട് ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

രാഷ്ട്രീയ എതിരാളികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നതിനും അയോഗ്യത കല്‍പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് പരഞ്ഞ അദ്ദേഹം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുളള അസഹിഷ്ണുതയാണ് ബിജെപിയുടെ നയസമീപനമെന്നും ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും വിമര്‍ശനത്തിന് അതീതരാണെന്ന നിലപാട് യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നിലപാടുകളിലൂടെ പ്രതിപക്ഷത്തിന്റെ നാവടക്കാനുള്ള ശ്രമം ബിജെപിക്കും കേന്ദ്ര സര്‍കാരിനും തിരിച്ചടിയാകുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

Keywords:  NK Premachandran MP Criticized BJP, New Delhi, News, Congress, Rahul Gandhi, Criticism, Politics, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia