യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെ പ്രസംഗത്തിന് പ്രസക്തിയില്ലെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ഇന്ത്യയില്‍ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസുകളുണ്ട്. വളരെ അവിചാരിതമായാണ് നിത്യാനന്ദയുടെ സംഘത്തെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലേക്ക് അയച്ചത്. എങ്ങനെയാണ് കൈലാസത്തിന്റെ പ്രതിനിധിക്ക് യുഎന്നില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിഷയത്തില്‍ നിലവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.
തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ചായിരുന്നു ആദ്യ പരിപാടി. സ്ത്രീകള്‍ക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനുള്ള കമ്മിറ്റി (CEDAW) ആണ് ഇത് സംഘടിപ്പിച്ചത്. ഫെബ്രുവരി 22നായിരുന്നു പരിപാടി. ഇതിനുശേഷം, ഫെബ്രുവരി 24 ന്, യുഎസ്‌കെയുടെ പ്രതിനിധി വീണ്ടും ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്തു. ഏതൊരു വ്യക്തിക്കും തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുയോഗങ്ങളാണിവയെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വിവിയന്‍ ക്വോക്ക് പറഞ്ഞു.
യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റിലെ വീഡിയോയില്‍, യോഗത്തിനെത്തിയവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു യുവതി ചോദ്യം ഉന്നയിച്ചു. വിജയപ്രിയ നിത്യാനന്ദ എന്നാണ് ഈ സ്ത്രീ തന്റെ പേര് പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ 'യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ'യുടെ സ്ഥിരം അംബാസഡറാണ് താനെന്ന് യുവതി പറയുന്നു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിജയപ്രിയ പറഞ്ഞു.
ഇതിന് പിന്നാലെ, നിത്യാനന്ദ സ്ഥാപിച്ച ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാജ്യമാണ് യുഎസ്‌കെയെന്ന് വിജയപ്രിയ പറയുന്നു. നിത്യാനന്ദയെ ഹിന്ദുമതത്തിന്റെ പരമോന്നത ആചാര്യന്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. എല്ലാവര്‍ക്കും സൗജന്യ ഭക്ഷണവും പാര്‍പ്പിടവും വൈദ്യസഹായവും നല്‍കുന്നതിനാല്‍ വികസനത്തിന്റെ കാര്യത്തില്‍ കൈലാസ വിജയിച്ച രാജ്യമാണെന്ന് വിജയപ്രിയ അവകാശപ്പെട്ടു.
ആരാണ് നിത്യാനന്ദ?
ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് 2019ലാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. 2010ല്‍ നിത്യാനന്ദ തന്നെ ബലാത്സംഗം ചെയ്തെന്ന് അദ്ദേഹത്തിന്റെ ഭക്തയായ സ്ത്രീ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നിത്യാനന്ദയെ കുറച്ചുകാലത്തേക്ക് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 2018ല്‍ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2019ല്‍ ഇന്ത്യ വിടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിത്യാനന്ദയ്ക്കെതിരെ മറ്റൊരു പരാതി കൂടി പൊലീസിന് മുന്നിലെത്തി. നിത്യാനന്ദ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ ആശ്രമത്തില്‍ പൂട്ടിയിട്ടെന്നും പരാതിയില്‍ പറയുന്നു.
2019-ലാണ് അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസ (USK) എന്ന സാങ്കല്‍പ്പിക രാജ്യം സ്ഥാപിച്ചത്.
നിത്യാനന്ദ എങ്ങനെയാണ് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തതെന്നും എങ്ങനെയാണ് തന്റെ സാങ്കല്‍പ്പിക രാജ്യമായ കൈലാസത്തില്‍ എത്തിയതെന്നും ഇപ്പോഴും വ്യക്തമല്ല. 2019-ല്‍ ഇന്ത്യ വിട്ട ശേഷം ഇക്വഡോര്‍ തീരത്ത് ഒരു ദ്വീപ് വാങ്ങിയതായി നിത്യാനന്ദ അവകാശപ്പെട്ടു. ഇപ്പോള്‍ ഈ ദ്വീപിനെ അവര്‍ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസം എന്ന് വിളിക്കുന്നു.
അന്ന് ഇക്വഡോര്‍ രാജ്യത്ത് നിത്യാനന്ദയുടെ സാന്നിധ്യം നിഷേധിച്ചിരുന്നു. നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍ പറഞ്ഞിരുന്നു. 2019ന് ശേഷം നിത്യാനന്ദ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ പ്രഭാഷണങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.
ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ നിത്യാനന്ദയുടെ ബ്രിട്ടീഷ് പ്രതിനിധി പങ്കെടുത്തതായി ബ്രിട്ടീഷ് പത്രമായ 'ദ ഗാര്‍ഡിയന്‍' കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ രണ്ട് എംപിമാരാണ് ക്ഷണിച്ചതെന്നാണ് വിവരം.
ഫെബ്രുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ പരിപാടിയെക്കുറിച്ച് വിജയപ്രിയയുടെ ചിത്രം നിത്യാനന്ദ ട്വീറ്റ് ചെയ്തിരുന്നു. വിജയപ്രിയയെ യുകെ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലെ കൈലാസ അംബാസഡറായി
നിത്യാനന്ദ പരിചയപ്പെടുത്തി. കൈലാസയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ലോകത്തിലെ രണ്ട് ബില്യണ്‍ ഹിന്ദുക്കള്‍ രാജ്യത്തിന്റെ ഭാഗമാണ്. കൈലാസയ്ക്ക് സ്വന്തമായി പതാക, ഭരണഘടന, സെന്‍ട്രല്‍ ബാങ്ക്, പാസ്പോര്‍ട്ട്, ദേശീയ ചിഹ്നം എന്നിവയുണ്ടെന്ന് അവകാശപ്പെടുന്നു. യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സില്‍ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോയെടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അം?ഗീകാരം ലഭിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍.
Keywords: Latest-News, World, Top-Headlines, United Nations, Conference, Controversy, America, New York, Country, Prime Minister, Nithyananda Swami, UN Meet 2023, Nithyananda's fictional nation 'United States of Kailasa' attends UN meet.
< !- START disable copy paste -->