Obituary | മണിക്കൂറുകള്‍ക്ക് മുമ്പ് സ്വയം കുഴിച്ച ഖബറില്‍ നിശാദിന് അന്ത്യനിദ്ര; കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

 


പാലക്കാട്: (www.kvartha.com) മണിക്കൂറുകള്‍ക്ക് മുമ്പ് സ്വയം കുഴിച്ച ഖബറില്‍ പഴയ ലക്കിടി മുതുമുറ്റത്തെ നിശാദിന് (51) അന്ത്യനിദ്ര. മഹല്ല് പരിധിയില്‍ മരണപ്പെടുന്നവരെ ഖബറടുക്കുന്നതിനായി മുന്‍കൂട്ടി ഖബറുകള്‍ കുഴിച്ചുവെക്കുന്ന പതിവ് പല പ്രദേശങ്ങളിലുമുണ്ട്. പള്ളിത്തൊടിയിലും ഇങ്ങനെ ഖബറുകള്‍ കുഴിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വം നിശാദ്ക്ക എന്ന് വിളിക്കുന്ന നിശാദ്.
          
Obituary | മണിക്കൂറുകള്‍ക്ക് മുമ്പ് സ്വയം കുഴിച്ച ഖബറില്‍ നിശാദിന് അന്ത്യനിദ്ര; കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

ഞായറാഴ്ച രാവിലെ നിശാദും കൂട്ടുകാരും ചേര്‍ന്ന് പള്ളിത്തൊടിയില്‍ ഖബറുകള്‍ കുഴിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ പഴയലക്കിടിയെ കണ്ണീരണിയിച്ചുകൊണ്ട് നിശാദ് അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു. സ്വയം കുഴിച്ച ഖബറില്‍ തന്നെ നിശാദിനെ ഖബറടക്കിയപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം തേങ്ങുന്നുണ്ടായിരുന്നു. നിശാദിന്റെ ഖബറടക്കം സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ചയായി.
             
Obituary | മണിക്കൂറുകള്‍ക്ക് മുമ്പ് സ്വയം കുഴിച്ച ഖബറില്‍ നിശാദിന് അന്ത്യനിദ്ര; കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

പഴയ ലക്കിടി ചെട്ടിയങ്ങാടിയിലെ മുതുമുറ്റത്ത് അബ്ദുല്‍ അസീസ് - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റശീദ. മക്കള്‍: മുഹമ്മദ് റംശാദ്, ഫാത്വിമ നൗറിന്‍, നഫീസ ഹംദ, ഹംന മറിയം.
        
Obituary | മണിക്കൂറുകള്‍ക്ക് മുമ്പ് സ്വയം കുഴിച്ച ഖബറില്‍ നിശാദിന് അന്ത്യനിദ്ര; കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

Keywords:  Nishad Lakkidi, Latest-News, Kerala, Palakkad, Top-Headlines, Obituary, Died, Masjid, Nishad of Lakkidi passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia