SWISS-TOWER 24/07/2023

Nikhat | 'മെഴ്‌സിഡസ് കാർ വാങ്ങില്ല'; സമ്മാനത്തുക ഉപയോഗിച്ച് മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണമെന്നാണ് ആഗ്രഹമെന്ന് ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി അഭിമാനമായ നിഖാത്‌ സറീൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 50 കിലോയിൽ സ്വർണ മെഡൽ നേടി നിഖാത്‌ സറീൻ ഒരിക്കൽ കൂടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. 2022ലെ ലോക ചാമ്പ്യൻഷിപ്പിലും 26 കാരി സ്വർണമെഡൽ നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബോക്‌സർ എന്ന റെക്കോർഡും കുറിച്ചു. അതേസമയം, സമ്മാനത്തുകയിൽ മെഴ്‌സിഡസ് കാർ വാങ്ങാനുള്ള മുൻ ആഗ്രഹം താരം തിരുത്തി. സമ്മാനത്തുക ഉപയോഗിച്ച് തന്റെ മാതാപിതാക്കളെ ‘ഉംറ’ നിർവഹിക്കാൻ മക്കയിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് താരം വെളിപ്പെടുത്തി. ഞായറാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ വിയറ്റ്നാമിന്റെ ഗുയെൻ തി ടാമിനെ 5-0ന് തോൽപ്പിച്ചാണ് നിഖാത് തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്.

Nikhat | 'മെഴ്‌സിഡസ് കാർ വാങ്ങില്ല'; സമ്മാനത്തുക ഉപയോഗിച്ച് മാതാപിതാക്കളെ ഉംറയ്ക്ക് അയക്കണമെന്നാണ് ആഗ്രഹമെന്ന് ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി അഭിമാനമായ നിഖാത്‌ സറീൻ

കിരീടത്തിനൊപ്പം അവർക്ക് 100,000 ഡോളറിന്റെ ചെക്കും സ്പോൺസർമാരായ മഹീന്ദ്ര സമ്മാനിച്ച ‘താർ’ കാറും ലഭിച്ചു. സമ്മാനത്തുക ഉപയോഗിച്ച് മെഴ്‌സിഡസ് കാർ വാങ്ങുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. 'കഴിഞ്ഞ തവണ ഞാൻ മെഴ്‌സിഡസ് വാങ്ങുമെന്ന് പറഞ്ഞിരുന്നു എന്നാൽ എനിക്ക് ഒരു താർ സമ്മാനമായി കിട്ടിയതിനാൽ ഇപ്പോൾ മെഴ്‌സിഡസ് വേണ്ട എന്ന് ചിന്തിക്കുകയാണ്. റമദാൻ സമയമായതിനാൽ മാതാപിതാക്കളെ ഉംറയ്ക്ക് അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതിനെക്കുറിച്ച് അവരോട് വീട്ടിൽ സംസാരിക്കും', നിസാമാബാദിലെ മുസ്ലീം കുടുംബത്തിൽ നിന്നുള്ള നിഖാത് തന്റെ മത്സരത്തിന് മണിക്കൂറുകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'എല്ലാവർക്കും ഒരു വിജയമന്ത്രമുണ്ട്. ഞാൻ കാര്യങ്ങൾ ദൃശ്യവൽക്കരിക്കുന്നു. പോസിറ്റീവ് ആയി ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ‘ചാമ്പ്യൻ’ എന്നെഴുതി ഒരു സ്റ്റിക്കി നോട്ടിൽ സ്വർണമെഡൽ വരച്ച് കട്ടിലിൽ ഒട്ടിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഞാൻ ഉണരുമ്പോൾ ഞാൻ അത് കാണുന്നു, ഉറങ്ങാൻ പോകുമ്പോൾ ഞാൻ അത് കാണുന്നു. അത് നന്നായി ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു', താരം വെളിപ്പെടുത്തി.

Keywords: New Delhi, National, News, Parents, Umra, Boxing, Gold, Indian, Mahindra, Top-Headlines,  Nikhat wants to send her parents to perform Umrah with World Championship money
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia