Found Dead | 'യു പി സ്വദേശിനിയായ 18കാരി നവവധു തൂങ്ങിമരിച്ചു'; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) നവവധുവും യുപി സ്വദേശിനിയുമായ പതിനെട്ടുകാരി വാടക ക്വാര്‍ടേഴ്സില്‍ തൂങ്ങിമരിച്ചെന്ന സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുപി സ്വദേശിയായ സൂഫിയാന്റെ ഭാര്യ തപസുംബോനെയാണ് വെളളിയാഴ്ച ഉച്ചയോടെ താമസസ്ഥലമായ തില്ലേരിയിലെ ക്വാര്‍ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Found Dead | 'യു പി സ്വദേശിനിയായ 18കാരി നവവധു തൂങ്ങിമരിച്ചു'; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

സഹോദരന്‍ മുഹമ്മദ് ഖലീമിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ആറുമാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ പത്തുവര്‍ഷമായി കണ്ണൂരിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയാണ് സൂഫിയാനെന്നും മരണത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി.

Keywords:  Newly Bride Found Dead In House, Kannur, News, Dead Body, Police, Complaint, Hospital, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia